Skip to main content

Posts

Showing posts with the label Village

സുന്ദരേശൻ സ്റ്റുഡിയോ

ഫോട്ടോഗ്രാഫി പ്രാന്ത് മൂത്ത് ഒരു സുഹൃത്ത്‌ നയന മനോഹരമായ പ്രദേശങ്ങൾ തിരക്കി ഇടുക്കിയിലെ ഏതോ വനത്തിൽ എത്തി .. ആദ്യം കണ്ട ഒരു മനുഷ്യനോടു പുള്ളികാരൻ ചോദിച്ചു " ചേട്ടാ ഇവിടെ ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം എവിടെ ഉണ്ട് ? " ഒരു നിമിഷം ആലോചിച്ചു നിന്ന ആ ചേട്ടൻ :" ഇവിടെ നിന്നും 2 കിലോ മീറ്റർ താഴോട്ടു നടകുക ,അവിടുത്തെ ഒരു മല കേറി ഇറങ്ങി രണ്ടു കിലോമീറ്റർ കൂടി നടന്നാൽ ഒരു ചെറിയ വളവുണ്ട് ! അവിടെ ചെന്നാൽ മതി ! ഹോ എന്ത് നല്ല മനുഷ്യൻ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു തുടങ്ങി ! വളവും തിരിവും മലയും ഒക്കെ താണ്ടി ആ സ്ഥലം എത്തി !! "സുന്ദരേശൻ സ്റ്റുഡിയോ " !!
Related Posts Plugin for WordPress, Blogger...