25 വര്ഷം മാതൃക ദമ്പതികളായി ജീവിച്ച അവര് , വിവാഹ വാര്ഷികത്തിന്റെ ദിവസം ഒരു പാര്ട്ടി നടത്തി.
അയല്വാസിയായ ഇക്രു ഭര്ത്താവിനോട് ചോദിച്ചു.
"നിങ്ങള് ഇവിടെ താമസം ആയിട്ട് 20 വര്ഷത്തില് ഏറെ ആയി പക്ഷെ ഇത് വരെ ഒരു തവണ പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല! . എന്താ ഇതിന്റെ രഹസ്യം??"
ഭര്ത്താവ് " കല്യാണം കഴിഞ്ഞു ആദ്യ ആഴ്ച ഞങ്ങള് ഫ്രാന്സില് ടൂര് പോയി. അവിടെ താമസിച്ച ഹോട്ടെലിനു പുറകില് ഒരു കുതിര ലായം ഉണ്ടായിരുന്നു. അവിടെ കണ്ട ഒരു കറുത്ത കുതിരയെ എന്റെ ഭാര്യക്ക് ഒരുപാട് ഇഷ്ടമായി .
അവള് അതിന്റെ പുറത്തു കയറി അതിനെ ഓടിക്കാന് ശ്രമിച്ചു.കയറി 1 മിനിറ്റു കഴിയും മുന്നേ അത് അവളെ തട്ടി താഴെ ഇട്ടു.
പൊടി തട്ടി കളഞ്ഞു എഴുന്നേറ്റ അവള് പതിയെ കുതിരയുടെ പുറത്തു സ്നേഹത്തോടെ പറഞ്ഞു " സാരമില്ല.. ഇത് നിന്റെ ആദ്യത്തെ തവണ അല്ലെ?"
വീണ്ടും അതെ കുതിരപ്പുറത്തു തന്നെ കയറിയ അവളെ കുതിര 2 മിനിറ്റ് കഴിയും മുന്പേ വീണ്ടും തള്ളി ഇട്ടു. വീണ്ടും അവള് കുതിരയുടെ പുറത്തു തട്ടി പറഞ്ഞു " സാരമില്ല ഇത് നിന്റെ രണ്ടാമത്തെ തവണ അല്ലെ?"
അടുത്ത തവണ കയറിയ അവളെ കുതിര വീണ്ടും തട്ടി മറിച്ചു ഇട്ടു . അവള് ഒന്നും മിണ്ടാതെ അകത്തു റൂമില് പോയി ഒരു തോക്കെടുത്ത് കൊണ്ട് ആ കുതിരയെ വെടി വച്ച് കൊന്നു."
ഇക്രു " എന്നിട്ട് നിങ്ങള് ഒന്നും പറഞ്ഞില്ലേ?"
ഭര്ത്താവ് "ആ സാധു മൃഗത്തെ കൊന്നതിനു ഞാന് അവളോട് ഒരുപാട് ദേഷ്യപ്പെട്ടു.
അപ്പോള് അവള് പതിയെ എന്റെ തോളില് തട്ടി പറഞ്ഞു
" സാരമില്ല ഇത് നിങ്ങളുടെ ആദ്യത്തെ തവണ അല്ലെ..??"
അതിനു ശേഷം ഞാന് അവളോട് ദേഷ്യപ്പെടാന് പോയിട്ടില്ല😷a
Comments
Post a Comment