ഭാര്യ ICU വിൽ അത്യാസന്ന നിലയിൽ..
ഭർത്താവ് കരഞ്ഞു😭😭😭 വിളിച്ചു പുറത്തിരുന്നു..
അകത്ത് ഡോക്ടർമാരും നഴ്സുമാരും അവളെ revive ചെയ്യാൻ ശ്രമം നടത്തുന്നു..
കുറെ നേരം കഴിഞ്ഞ് അയാളെ അകത്തേക്ക് വിളിച്ചു..
ചലനരഹിതയായി കിടക്കുന്ന ഭാര്യയുടെ അടുത്തു വെച്ച് പ്രധാന ഡോക്ടർ അയാളോട് ആ സിനിമാ ഡയലോഗ് പറഞ്ഞു..
"വെെദ്യശാസ്ത്രം ചെയ്യാവുന്നതെല്ലാം ചെയ്തു, നിങ്ങളുടെ ഭാര്യയെ രക്ഷിക്കാൻ ഇനി ഒന്നും ചെയ്യാനില്ല..അവൾ ഏതു നിമിഷവും മരണപ്പെട്ടേക്കാം."😳
ഭർത്താവ് ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു..😰😩😫😭😭
"അയ്യോ ഡോക്ടർ അവൾക്കു വെറും 30 വയസേ ആയിട്ടുള്ളു..ഞങ്ങൾ ജീവിച്ചു തുടങ്ങിയതേ ഉള്ളു..അവളെ രക്ഷിക്കൂ..."
ഡോക്ടർ വീണ്ടും സിനിമാ സ്ടെെലിൽ..."I am sorry sir..."
പക്ഷേ പെട്ടെന്നൊരു അദ്ഭുതം സംഭവിച്ചു. ചേതനയറ്റു കിടന്നിരുന്ന ഭാര്യയുടെ ചുണ്ടുകൾ അനങ്ങുന്നു..അവൾ എന്തോ പറയാൻ തുടങ്ങുന്നു..
എല്ലാവരും കാതു👂 കൂർപ്പിച്ചു കേട്ടു..
" ചേട്ടാ....
എനിക്ക് ........
29 വയസേ ആയിട്ടുള്ളു"..
Comments
Post a Comment