ഒരു മനസ്സമ്മത ചടങ്ങുകൾ നടക്കുന്നു.
പുരോഹിതൻ പ്രാത്ഥന കഴിഞ്ഞ് അടുത്ത ചടങ്ങിലേക്കു കടക്കുന്നു..
ഇവിടെ ഈ സന്നിധിയിങ്കൽ രണ്ട് ഹൃദയങ്ങൾ ഒത്തു ചേരുന്നു..
മാർട്ടി എന്നു വിളിക്കപ്പെടുന്ന മാർട്ടിനും എൽസ എന്നു വിളിക്കുന്ന എലിസബത്തും തമ്മിലുള്ള വിഹാഹ ചടങ്ങുകളാണ് നടക്കുന്നത്..
ഈ രണ്ട് പേരുടേയും ഒത്തു ചേരലിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ മുന്നോട്ടു വന്ന് അത് അറിയിക്കേണ്ടതാണ്..
ഹാൾ നിശബ്ദമായി..
പെട്ടെന്ന് ആൾക്കൂട്ടത്തിനു പിറകിൽ നിന്നും ഒരു യുവതി..
അവൾ ഒരു കെെക്കുഞ്ഞുമായി മുന്നോട്ട് വരുന്നുണ്ടായിരുന്നു..!
ഒരു അമ്പരപ്പോടെ എല്ലാവരുടെയും ശ്രദ്ധ ആ അമ്മയിലേക്കും കുഞ്ഞിലേക്കും തിരിഞ്ഞു..
യുവതിയേം കുഞ്ഞിനേയും കണ്ട വധു വരൻറെ കരണക്കുറ്റിക്കു തന്നെ കൊടുത്തു ഒരെണ്ണം..
നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..?
വരൻറെ അമ്മ ബോധം കെട്ടു വീണു..
എന്നാലും ചെറുക്കൻ ആളു മോശമല്ലല്ലോ എന്ന് എല്ലാവരും പരസ്പരം ചർച്ച ചെയ്യുന്നുണ്ടായിരുന്നു..
ചൂടു പിടിച്ച അന്തരീക്ഷത്തിന് അയവു വരുത്താൻ കാരണവൻമാർ രണ്ടു കൂട്ടരേയും സമാധാനിപ്പിച്ചു നടക്കുന്നതും ആ ബഹളത്തിൽ കാണുന്നുണ്ടായിരുന്നു.
ഈ സമയം പുരോഹിതൻ കുഞ്ഞുമായി വന്ന യുവതിയോടു ചോദിച്ച..
എന്താ കുട്ടീ കുട്ടിക്ക് പറയാനുള്ളത്..?
എനിക്കൊന്നും പറയാനില്ല ഫാദർ പിറകിൽ നിന്നിട്ട് ഒന്നും കാണാനും കേൾക്കാനും വയ്യ..
അതാ മുന്നിൽ വന്നു നില്ക്കാമെന്ന് വിചാരിച്ചത്..
Comments
Post a Comment