പിള്ളേച്ചൻ ഭാര്യയോട് അല്പം ദേഷ്യത്തിൽ : "ഹോ.. ഇന്നും ഈ സാമ്പാറ് തന്നെയാണോ... കഴിഞ്ഞ മൂന്ന് ദിവസമായി ഈ നശിച്ച സാമ്പാറ് തന്നെ..." ഭാര്യ : "ഇതേ അഭിപ്രായം എന്തുകൊണ്ട് നിങ്ങൾ ദിവസവും കുടിക്കുന്ന ബിയറിനെ കുറിച്ച് പറയുന്നില്ല ..." പിള്ളേച്ചൻ : "നാളെയും സാമ്പാറ് തന്നെ മതി"...
മകന്‍ വാരികയിലെ നക്ഷത്രഫലം നോക്കിക്കൊണ്ടിരിയ്ക്കുന്നതു കണ്ട് അച്ഛന്‍: "എടാ മനുഷ്യന്‍ ചന്ദ്രനിലെത്തി. എന്നിട്ടും പണ്ടുകാലത്തെ മനുഷ്യരെപ്പോലെ നീ നക്ഷത്രഫലവും നോക്കിയിരിയ്ക്കുന്നു. വിഡ്ഡി..!" "അച്ഛന്‍ അങ്ങനെയൊന്നും പറയണ്ട. കുട്ടികളെ ടെസ്റ്റ്യൂബില്‍ സൃഷ്ടിയ്ക്കുന്ന കാലമാണിത്. എന്നിട്ട് നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ..! " 'അമ്മ മുഖത്തു വെള്ളം തളിച്ചപ്പൊഴാണു അച്ഛനു ബോധം വീണത്.