ഒരിക്കല്‍ ഒരു കോടീശ്വരന്‍ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അമ്പതു നിലയോളം ഉയരം വരുന്ന ആ ഹോട്ടലിന്‍റെ ഏറ്റവും മുകളില്‍ ഉള്ള നിലയില്‍ ആയിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. നമ്മുടെ കോടീശ്വരന്‍ രാത്രി രണ്ടു പെഗ് അടിക്കാന്‍ ഈ ബാറില്‍ ചെന്നു. അവിടെ അയാളെ കൂടാതെ ഒരാള്‍ മാത്രം ആണ് ഉണ്ടായിരുന്നത്, കസ്ടമര്‍ ആയി. പുള്ളിയാണെങ്കില്‍ നല്ല പൂസായിരുന്നു. ജെട്ടി മാത്രം ആയിരുന്നു അയാള്‍ ഇട്ടിരുന്നത്. കോടീശ്വരന്‍ അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അയാള്‍ പെട്ടെന്ന് ഒരു ഓറഞ്ച് എടുത്തു തൊലി പൊളിച്ചു തലയില്‍ വച്ചിട്ട് ജനല്‍ വഴി പുറത്തേക്കു ചാടി. കോടീശ്വരന്‍ ഞെട്ടി തരിച്ചു ഇരിക്കെ അയാള്‍ ഒരു പോറല് പോലും ഇല്ലാതെ വീണ്ടും ബാറിലേക്ക് കടന്നു വന്നു. പഴയ സ്ഥാനത്ത് പോയിരുന്നു. കോടീശ്വരനെ നോക്കി ചിരിച്ചു. പിന്നെ വീണ്ടും ഓറഞ്ച് പൊളിച്ചു തൊലി തലയില്‍ വച്ച് താഴേക്ക് ചാടി. വീണ്ടും പരിക്കൊന്നും ഇല്ലാതെ മടങ്ങി വന്നു. ഇതിങ്ങനെ പല കുറി ആവര്‍ത്തിച്ചു. വെയിറ്റര്‍ മാര്‍ ഒന്നും ഇത് ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ബാറിലെ ഓറഞ്ച് എന്തോ മാന്ത്രിക ശക്തി ഉള്ളതാണെന്ന് കോടീശ്വരനും തോന്നി.
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അയാളും ഒരു ഓറഞ്ച് പൊളിച്ചു തൊലി തലയില്‍ വച്ച് ജനല്‍ വഴി ചാടി.. വെയിറ്റര്‍മാര്‍ അരുത് എന്ന് പറഞ്ഞു ഓടി വരുമ്പോളേക്കും അയാള്‍ ചാടി കഴിഞ്ഞിരുന്നു. താഴെ വീണ അയാള്‍ തല്‍ ക്ഷണം മരിച്ചു... താഴെ ആളുകള്‍ ഓടി കൂടുന്നത് നോക്കി ജെട്ടി ധാരി കൈ കൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു...
“പറ്റിച്ചു പറ്റിച്ചു... ഒരുത്തനെ കൂടി പറ്റിച്ചു... ഹ ഹ ഹാ... ഒഴിക്കട ഒരു പെഗ് കൂടെ”
പെഗ് ഒഴിക്കുമ്പോള്‍ വെയിറ്റര്‍മാര്‍ പരസ്പരം പറഞ്ഞു “അല്ലേലും കള്ളു കുടിച്ചാല്‍ പിന്നെ സൂപ്പര്‍മാന്‍ മഹാ ചെറ്റയാണ്.
Comments
Post a Comment