ടൌണിലെ പള്ളിയിൽ
പുതുതായി ചാർജെടുത്ത
വികാരിയച്ചന് ഒരു കാര്യം മനസിലായി .....
തന്റെ ഇടവകയിലെ ആളുകള് കുംബസരിക്കാൻ വരുന്നത് പ്രധാനമായും ഒരു കാര്യം പറയാൻ
ആണ്... തങ്ങളുടെ അവിഹിത ബന്ഥം.
ഇത് കേട്ട് മടുത്ത അച്ഛൻ
പറഞ്ഞു .. ആരും ഇനി മുതൽ, ഇപ്പോൾ പറയുന്നത് പോലെ വിശദമായി പറയണ്ട...
"ഞാൻ വീണു" എന്ന് പറഞ്ഞാൽ മതി എനിക്ക് മനസിലാകും...
അച്ഛന്റെ കോഡ് ഭാഷ
എല്ലാവര്ക്കും ഇഷ്ടമായി .. അതിനു ശേഷം എല്ലാവരും "ഞാൻ വീണു" .."ഞാൻ വീണു" .. എന്ന് പറഞ്ഞു കുംബസരികാൻ തുടങ്ങി....
കാലം കടന്നു പോയി. ഈ അച്ഛൻ മരിച്ചു. പുതിയ അച്ഛൻ വന്നു..
കാലം മാറി. അച്ഛൻ മാറി..
എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല .
കുമ്പസാരിക്കാൻ വരുന്നവര് പുതിയ അച്ഛന്റെ അടുത്തും "ഞാൻ വീണു" .. "ഞാൻ വീണു" എന്ന് പറയാൻ തുടങ്ങി ..
പാവം അച്ഛൻ .. അച്ഛൻ
വിചാരിച്ചു ഇവര് വരുന്ന
വഴി, വീണു എന്നാണ്
പറയുന്നതെന്ന്...പല തവണ
ഇതാവര്ത്തിച്ചപ്പോൾ അച്ഛൻ ഒരു തിരുമാനം എടുത്തു.. അച്ഛൻ അന്ന് തന്നെ ടൌണിലെ മേയറെ കണ്ടു...അച്ഛൻ മേയെറോട് പറഞ്ഞു...പള്ളിയിലേക്കുള്ള റോഡ് എല്ലാംമോശമായി, പള്ളിയിലേക്ക്
വരുന്നവരെല്ലാം "ഞാൻ
വീണു".."ഞാൻ വീണു" എന്ന് എന്നോട് പരാതി പറയുന്നു....
അച്ഛന് കോഡ് ഭാഷ
അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് മനസിലാക്കിയ മേയർ പൊട്ടിചിരിച്ചു.
അത് കണ്ട് ദേഷ്യം വന്ന അച്ഛൻ പറഞ്ഞു...
''താൻ ചിരിച്ചോ.. തന്റെ ഭാര്യ കഴിഞ്ഞ ആഴ്ച ആറു
തവണയാ വീണത്....''😃😜
Comments
Post a Comment