ശശി അണ്ണന്റെ ഭാര്യ സുലുവിനു
പുള്ളിയെ മുടിഞ്ഞ സംശയമാണു...!!
ഒരിക്കൽ "എൽ ഐ സി ഏജന്റ് സൂസി"
ശശിയെ കാണാൻ വന്ന്...!!
ശശിയെ ഒരു പോളിസി എടുപ്പിക്കാൻ വിടാതെ
പിടിച്ചിരിക്കുകയാണു
ഗതി കെട്ട് ശശി പറഞ്ഞു...
"കഴിഞ്ഞ ആഴ്ച നമ്മുടെ മാത്തൻ ഡോക്ടർ പറയുന്നത്
കേട്ടു
പുള്ളിക്കൊരു പോളിസി
വേണമെന്ന് !!!
പിന്നെ എനിക്കിപ്പോ വേണ്ട..
ഒത്താൽ മോളുടെ പേരിൽ 200 രൂപയുടെ ചെറുതൊന്ന്
എടുക്കാം... "
പട്ടാ പകൽ ഉമ്മറത്തിരുന്ന് കൊഞ്ചി കുഴയുന്ന
ശശിയേയും സൂസിയേയും കണ്ടാണു
നമ്മുടെ സുലുവിന്റെ വരവ്...!!
ഉറഞ്ഞ് തുള്ളി സുലു അകത്തേക്ക് പോയി..!!
പുറകേ മൂടും തട്ടി ശശിയും...!!
"എടിയേ ഞാനും അവളും തമ്മിൽ ഒന്നുമില്ലാാ
ഒരു പോളിസി എടുപ്പിക്കാൻ വന്നതാ അവൾ "!!
അല്പം പഞ്ചാര കൂടുതൽ കലക്കി
ആശ്വസിപ്പിക്കാൻ വേണ്ടി ഒരു പറച്ചിൽ..
"ഹും വേണ്ടാ എനിക്കൊന്നും കേൾക്കണ്ടാ
ഞാനില്ലാത്തപ്പോ കണ്ട ലവളുമാരെ വിളിച്ച്
കേറ്റി സല്ലപിക്കാൻ നാണമില്ലേ മനുഷ്യാ ??
നിങ്ങൾക്കിനി പച്ച വെള്ളം ഞാൻ തരില്ല !! !!"
സുലു അലറി...
പിറ്റേന്ന്
സുലുവിന്റെ ദേഷ്യം ആശ്വസിപ്പിക്കാൻ
വേണ്ടി വളരെ നാളായി സുലു ആവശ്യപ്പെട്ട 25000
ത്തിന്റെ ഒരു കാഞ്ചീപുരം പട്ടും, നെക്ലേസും
ഒക്കെ റെഡിയാക്കി
ശശി നേരത്തേ വന്നു....
പതിവിലും സ്നേഹത്തോടെ
നീട്ടി വിളിച്ചു....
"സുലൂൂൂൂൂ
ദേ ഞാൻ എന്തൊക്കെയാ കൊണ്ടുവന്നിരിക്
കുന്നതെന്ന് നോക്ക് ...
നീ പറഞ്ഞ കാഞ്ചീപുരം സാരിയും നെക്ലേസും
എല്ലാം ഉണ്ട്..!!
പിന്നേ എന്റെ തങ്കക്കുടം ഇതൊക്കെ ഉടുത്ത് ഒരുങ്ങി
വാ
നമ്മൾ ഇന്ന് സെക്കൻ ഷോക്ക് പോകുന്നു..
എന്റെ പൊന്ന് അടുക്കളയിൽ കേറി ആകെ വാടി
പോയി .. ഇന്ന് നമുക്ക് ഡിന്നർ പുറത്തുനിന്ന്
ആവാം... മോളു വേഗം ഈ ടിക്കറ്റും
സാധനങ്ങളുമൊക്കെ കൊണ്ടു വച്ച് റെഡിയാകു... !!
എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് ശശി
മനസ്സിൽ ദൈവത്തെ വിളിച്ചു..
"ഈശ്വരാ പണി പാളല്ലേ "
എല്ലാം കണ്ട് സുലുവിനു മനസലിഞ്ഞു പറഞ്ഞു...
"ഹൊ ഇത്രയും സ്നേഹനിധിയായ
ഭർത്താവിനെ ആണല്ലോ ഞാനിന്നലെ
തെറ്റിധരിച്ച് പട്ടിണിക്കിട്ടത്
സോറി ഏട്ടാ.. അല്ലെങ്കിലും എനിക്കറിയാം
എന്നോടു സ്നേഹമുണ്ടെന്ന് !!"
സംഗതി സക്സസ് !!! പണി ഏറ്റു ഉള്ളി ആയിരം ലഡു
പൊട്ടിച്ച് ശശി പറഞ്ഞു
"എങ്കിൽ മോളു വേഗം റെഡിയായി വാ "
"ടിങ്ങ് ടിങ്ങ് ...!!
അകത്തേക്ക് കേറാൻ തുടങ്ങിയതും
ഒരു മണിയടി .. !!
പോസ്റ്റുമാനാണു !!
ഒരു കത്തുണ്ട് കയ്യിൽ
സുലു കത്തു വാങ്ങി..
സൂസിയുടെ കത്ത്...!!
വേഗം അത് പൊട്ടിച്ച് വായിച്ചു
"ശശിയേട്ടനു...
പറഞ്ഞതുപോലെ നമ്മുടെ ഡോക്ടർ മാത്തനെ കണ്ടു...
ഒന്നുള്ളതുകൊണ്ട് അടുത്തത് ഉടനേ വേണ്ട എന്നാണു
പറഞ്ഞത്..
പിന്നേ മകളുടെ പേരിൽ മാസം 200 രൂപ വീതം
തരണം..
എല്ലാ മാസവും ഒന്നാം തിയതി ഞാൻ വരാം...
വിശ്വസ്തയോടെ
സൂസി ..."
പിന്നെ ശശിക്ക് ഒന്നും ഓർമ്മയില്ല
ഇപ്പോ രണ്ടു ബെഡ്ഡിനുള്ള പഞ്ഞിയും ദേഹത്ത്
ഫിറ്റ് ചെയ്ത്
വാർഡ് നമ്പർ മൂന്നിലെ ഏഴാമത്തെ ബെഡ്ഡിൽ
കിടപ്പുണ്ട് !!..............
Comments
Post a Comment