സൽസൻ വിവാഹം കഴിച്ചത് മൂന്നു പെണ്മക്കളുള്ള വീട്ടിൽ നിന്നായിരുന്നു.ഏറ്റവും ഇളയ പെണ്കുട്ടിയെ വിവാഹം കഴിച്ചത് സല്സനായിരുന്നു.അമ്മായിയപ്പനും അമ്മായിയമ്മയും മൂന്നു മരുമക്കളെയും വളരെ സ്നേഹിച്ചിരുന്നു.
ഒരിക്കൽ അമ്മായിയമ്മക്ക് തന്റെ മൂന്ന് മരുമക്കളിൽ ആരാണ് കൂടുതൽ നല്ലവനും തങ്ങളെ വയസ്സുകാലത്ത് അന്വേഷിക്കുന്നതും എന്നൊക്കെ അറിയാൻ ആഗ്രഹം തോന്നി. ഇക്കാര്യം ഭർത്താവിനെ അറിയിച്ചു.
ഒരു ദിവസം അമ്മായിയമ്മ മൂത്ത മരുമകന്റെ കൂടെ അടുത്തുള്ള പുഴക്കരയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് കാൽ വഴുതി വീണത് മാതിരി വെള്ളത്തിലേക്ക് മറിഞ്ഞു വീണു. ഒന്നും മനസ്സിലാകാത്ത മൂത്ത മരുമകനും വെള്ളത്തിൽ ചാടി ഒരു വിധത്തിൽ അമ്മായിയമ്മയെ വെള്ളത്തിൽ നിന്നും രക്ഷിച്ചു.
പിറ്റേ ദിവസം, നേരം വെളുത്തപ്പോൾ ഒരു താക്കോൽ അടങ്ങിയ ചെറിയ പെട്ടി വേലക്കാരൻ മൂത്ത മരുമകനെ ഏൽപ്പിച്ചു. മുറ്റത്ത് ചെന്നപ്പോൾ അയാൾ കണ്ടത് പുതിയൊരു ബെൻസ് കാർ. അതിൽ ഇങ്ങനെ എഴുതി അലങ്കരിച്ച പൂക്കളുണ്ടായിരുന്നു "ജീവൻ തന്നതിന് നന്ദി - അമ്മായിയമ്മ" !
പിറ്റേ ദിവസം രണ്ടാമത്തെ മരുമകനെയും പുഴവക്കത്ത് കൊണ്ടുപോയി. അമ്മായിയമ്മ വെള്ളത്തിൽ വീണു. അല്പം മാത്രം നീന്താൻ അറിയാവുന്ന മരുമകൻ ഉച്ചത്തിൽ സഹായത്തിന് വിളിച്ചു കൂവിക്കൊണ്ട് വെള്ളത്തിൽ ചാടി. ഓടി കൂടിയവരുടെ സഹായത്തോടെ അമ്മായിയമ്മയെ ഒരു വിധത്തിൽ വീട്ടിലെത്തിച്ചു.
പിറ്റേദിവസം രാവിലെ വേലക്കാരൻ കൊടുത്ത ചെറിയപെട്ടിയിലെതാക്കോലുമായി ചെന്ന മരുമകന് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ഔടിയുടെ വെള്ള നിറത്തിലുള്ള കാറിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ബാനറിൽ ഇങ്ങനെ എഴുതിയിരുന്നു: "ജീവൻ വീണ്ടും തന്ന മകന് നന്ദി - അമ്മായിയമ്മ" മരുമകന്റെ കണ്ണുനീർ കണ്ണുകളിൽ നിന്നും കവിളുകളിലൂടെ ഒഴികിയിറങ്ങി.
ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് സൽസൻ ഭാര്യവീട്ടിൽ എത്തിയത്. ഇതുവരെ നടന്ന കാര്യങ്ങൾ ഒന്നും അറിയാത്ത സൽസനെ കൂടെ കൂട്ടി അമ്മായിയമ്മ വർത്തമാനങ്ങൾ പറഞ്ഞ് പുഴവക്കിലൂടെ നടക്കാൻ തുടങ്ങി. പതിവുപോലെ കാല് വഴുതി അമ്മായിയമ്മ വെള്ളത്തിൽ വീണു. നീന്തൽ അറിയാത്ത സൽസൻ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചുപോയി. ചുറ്റും നോക്കിയപ്പോൾ ആരും എങ്ങുമില്ല. ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുത്തിട്ട് സൽസൻ അവിടെനിന്നും ഓടി മറഞ്ഞു.
അൽപം നീന്തൽ അറിയാമായിരുന്നെങ്കിലും വീണത് ചളിയിലായതിനാൽ അമ്മായിയമ്മക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. അങ്ങനെ അമ്മായിയമ്മ മരണമടഞ്ഞു. ശവസംസ്കാരമെല്ലാം കഴിഞ്ഞ് സൽസൻ അന്ന് രാത്രി ഭാര്യവീട്ടിൽ താമസിച്ചു.
നേരം വെളുത്തപ്പോൾ വേലക്കാരൻ പയ്യൻ സല്സനെ പതിവുപോലെ ഒരു ചെറിയ പെട്ടിയിലാക്കിയ ഭംഗിയുള്ള താക്കോൽ കൊടുത്തു. എന്നിട്ട് സല്സനെ മുറ്റത്തേക്ക് കൂട്ടിക്കൊണ്ട് പോയി. സല്സന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു ROLLS - ROYS കാർ സല്സന് വേണ്ടി വാങ്ങിയിരിക്കുന്നു. പൂക്കൾ കൊണ്ട് കാറിന്റെ ബോണറ്റ് ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. അതിന് നടുവിൽ സ്വർണ്ണ ലിപികളിൽ ഇങ്ങനെ കുറിച്ചിരുന്നു : "ഒരു ജീവിതം തന്ന മകന് ഒരുപാട് നന്ദി : അമ്മായിയപ്പൻ " !!
Comments
Post a Comment