ഒരുപാടു കാലത്തിനു ശേഷം തന്നെ കാണാനെത്തിയ ആത്മമിത്രത്തെ സല്കരിക്കുവാനായി കുടുമ്പ നാഥന് ഏല്പിച്ച നാടന് കോഴിയെ വലിയ കഷണങ്ങളായി മുറിച്ചു മസാല തേച്ചു പിടിപ്പിക്കുന്നതിനു ഇടയിലാണ് അവള് ആ കഴ്ച കണ്ടത് ,, ഉമ്മറത്ത് സംസരിച്ചു കൊണ്ടിരുന്ന ഭർത്താവിന്റ് കൂട്ട് കാരന്റെയും മധ്യത്തില് അതാ JDF nte ഒരു ഫുള് ബോട്ടില് ... ഈശ്വരാ ..പട്ടാ പകലോ മദ്യപാനം .. അതും ഉമ്മറത്ത് ഇരുന്നു ... പിണങ്ങിയാലും വേണ്ടില്ല ,ഇന്ന് രണ്ടു എണ്ണം പറയണം ..ഹും മുടിഅഴിച്ചു ഉറഞ്ഞുതുള്ളി ഉമ്മറവാതിലോളം എത്തിയ അവള് ഭർത്താവിന്റ്റെ വാക്കുകള് കേട്ട് സ്തബ്ദയായി .. "ഒരു പാവം ആടോ അവള് ..എന്റെ ഐശ്വര്യം .......ഒരു സെറ്റ് സാരി ഒക്കെ ഉടുത്തു സന്ധ്യാദീപ ത്തിനു ഒപ്പം അവള് നിന്നാല് ദീപത്തിനല്ല ,അവള്ക്ക് തന്നെയാ പ്രഭ ...ഈ കുടുംബത്തിനും എനിക്കും വേണ്ടി എരിഞ്ഞു തീരുകയ അവള് ...." ഈശ്വരാ ,,ഇതൊക്കെ ഉണ്ടായിരുന്നോ ഈ മനസില് ....കണ്കോണിലൂടെ ഒഴുകി ഇറങ്ങിയ നനവ് തുടച്ചു അവള് അവരുടെ സമീപം എത്തി .. "വെറും അച്ചാറ് കൂട്ടി എങ്ങിനയ ഏട്ടാ ബ്രാണ്ടി കുടിക്കുക ....ഇരിക്ക് ട്ടോ ..ഞാന് ഇപ്പൊ രണ്ടു മൊട്ട പൊരിച്ചു തരാം ..." സാരിതുമ്പു ക...