അമേരിക്കയിലെ ഒരു പട്ടണത്തില് പുതിയ ഭര്ത്താക്കന്മാരെ വില്ക്കുന്ന ഒരു കട ആരംഭിച്ചു.
ആവശ്യമുള്ള സ്ത്രീകള്ക്ക് കടയില് നേരിട്ട് ചെന്ന് ഇഷ്ടം ഉള്ള പുരുഷനെ ഭര്ത്താവായി വിലക്ക് വാങ്ങാം..
കടക്കു മൊത്തം ആറു നിലകളുണ്ട്..
ഓരോ നില മുകളിലേക്ക് കയറുമ്പോഴും ഭര്ത്താവിന്റെ വില കൂടി കൊണ്ടിരിക്കും..
ഒരു സ്ത്രീ ഭര്ത്താവിനെ വാങ്ങാന് വന്നു.
ഒന്നാം നിലയിലേ ബോര്ഡ്:
ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
അവള് അടുത്ത നിലയിലേക്ക് കയറി.
രണ്ടാം നിലയിലെ ബോര്ഡ് :
ഇവിടെ ഉള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
കുട്ടികളെ സ്നേഹപൂര്വ്വം പരിപാലിക്കുന്നവരാണ്..
അവളടുത്ത നിലയിലേക്ക് കയറി.
മൂന്നാം നിലയിലെ ബോര്ഡ് :
ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
കുട്ടികളെ സ്നേഹപൂര്വ്വം പരിപാലിക്കുന്നവരാണ്..
നല്ല സുന്ദരന്മാരുമാണ്..
കൊള്ളാമല്ലോ..
അവള് ചിന്തിച്ചു..
പക്ഷെ അടുത്ത നിലയിലേക്ക് കയറി..
നാലാം നിലയിലെ ബോര്ഡ് :
ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
കുട്ടികളെ സ്നേഹപൂര്വ്വം പരിപാലിക്കുന്നവരാണ്..
നല്ല സുന്ദരന്മാരാണ്..
വീട്ടുജോലിയിലും സഹായിക്കും.
എന്റെ ദൈവമേ ഇങ്ങനെയാരെങ്കിലും ഉണ്ടാവുമോ..
അവളുടെ ചിന്ത..
എന്നാലും അവള് അടുത്ത നിലയിലേക്ക് കയറി..
അഞ്ചാം നിലയിലെ ബോര്ഡ് :
ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
കുട്ടികളെ സ്നേഹപൂര്വ്വം പരിപാലിക്കുന്നവരാണ്..
നല്ല സുന്ദരന്മാരാണ്..
വീട്ടുജോലിയില് സഹായിക്കും,
അതോടൊപ്പം വളരെ റൊമാന്റിക് നേച്ചര് ഉള്ളവരുമാണ്..
അവള്ക്കു ആ ഫ്ലോറിലേക്ക് കയറാന് ഒരു പ്രലോഭനം വന്നു..
എന്നാലും പക്ഷെ വീണ്ടും അടുത്ത നിലയിലേക്ക് പോയി..
ആറാം നിലയിലെ ബോര്ഡ്:
നിങ്ങള് ഇവിടുത്തെ 31,456,012 ആം നമ്പര് വിസിറ്റര് ആണ്.
ഈ ഫ്ലോറില് പുരുഷന്മാര് ആരുമില്ല..
പക്ഷെ ഈ ഫ്ലോര് ഇവിടെ ഉള്ളതിന്റെ ഉദ്ദേശം സ്ത്രീകളെ ഒരിക്കലും തൃപ്തിപ്പെടുത്താന് സാധിക്കില്ല എന്നത് തെളിയിക്കാന് വേണ്ടി മാത്രമാണ്.. അതിന് മാത്രം ! ! ! !
ഭര്ത്താക്കന്മാരെ വില്ക്കുന്ന ഈ കടയില് ഷോപ്പിംഗ് നടത്തിയതിനു നന്ദി.. : ! ! !
(തുടര്ന്നും വായിക്കുക)
ഇതേ കടക്കാരന് തൊട്ടടുത്തു പുതിയ ഭാര്യമാരെ വില്ക്കുന്ന മറ്റൊരു കടയും നടത്തുന്നുണ്ടായിരുന്നു..
ഒന്നാം നിലയിലെ ബോര്ഡ്:
ഇവിടെ ഭര്ത്താക്കന്മാര് പറയുന്നത് ക്ഷമയോട് കേള്ക്കുന്ന ഭാര്യമാരെ ലഭിക്കും..!! !!
--
--
--
--
--
രണ്ടും, മൂന്നും, നാലും, അഞ്ചും, ആറും നിലകളിലേക്ക് ഇന്ന് വരെ ഒരൊറ്
റ പുരുഷനും കയറിയിട്ടില്ല..! !
നമ്മള്ക്ക് ഇത്രയൊക്കെ മതിയെ .! !
Comments
Post a Comment