ഗൾഫിൽ നിന്നും അവധിക്കു വന്നു മൂന്നാം ദിവസം രാവിലെ പല്ലു തേയ്ക്കാതെ കിറ്റ് കാറ്റിന്റെ കഷ്ണം വായിലിട്ട് നുണഞ്ഞു കൊണ്ട് അടുക്കളയിലെത്തി സഹധർമ്മിണിയെ തട്ടീം മുട്ടീം നിന്നു പതുക്കെ അടുക്കള വാതിലിൽ കൂടി പുറത്തേക്ക് ഇറങ്ങിയപ്പോ,
മുന്നിലൂടെ അതിവേഗം പായുന്ന പിടയുടെ പിന്നാലെ ബുള്ളറ്റ് ട്രെയിൻ വേഗത്തിൽ പാഞ്ഞടുക്കുന്ന പൂവനെ നോക്കി അമ്മ പറയുകയാണു,
" എന്തുവാ കോഴീ നീയും ഇന്നലെ ഗൾഫീന്ന് വന്നതേയുള്ളോ ?" എന്ന്.
Comments
Post a Comment