Skip to main content

ഇതൊക്കെയല്ലേ ഒരു സന്തോഷം

നിനയ്ക്കാത്ത നേരത്ത് അഞ്ചാറ് ആളുകൾ വീട്ടിലേക്ക് കയറിവന്നു. കണ്ടപാടേ പിരിവുകാരാണെന്ന് മനസ്സിലായെങ്കെലും എല്ലാം വേണ്ടപ്പെട്ടവരായതുകൊണ്ട് അടുക്കളയിൽ നിൽക്കുന്ന ഭാര്യ കേൾക്കാൻ വിളിച്ചു പറഞ്ഞു. 

"എടീ... അഞ്ചാറ് കപ്പ് ചായ എടുത്തോ"
പെട്ടന്ന് കർട്ടനു പുറകിൽ ഭാര്യയുടെ മുഖം തെളിഞ്ഞു. കണ്ണുകൾ കൊണ്ടവൾ കഥകളിമുദ്രകാട്ടി  അകത്തേക്കു ക്ഷണിച്ചു. കാര്യമറിയാൻ ഞാൻ അടുക്കളയിൽ ചെന്നു. 

"അതേ... !! ഇന്നലെതൊട്ട് പറയുന്നതാ പഞ്ചസാര തീർന്ന കാര്യം. ടിന്നിലുണ്ടായിരുന്നത് തട്ടിക്കുടഞ്ഞിട്ടാ രാവിലെ ചായ തന്നത്. ഇനിയിപ്പം ചായ ഇടാൻ ഒരു നുള്ളു പഞ്ചസാര പോലുമില്ല. "

"അത് സാരമില്ല. നീ മധുരമില്ലാത്ത ചായ ഉണ്ടാക്കിക്കോ. ഞാൻ മാനേജ് ചെയ്തോളാം."

കുറച്ചു കഴിഞ്ഞപ്പോൾ  ഭാര്യ ചായ കൊണ്ടു വെച്ചു. ചായക്കപ്പ്  ഓരോന്നായി എടുത്ത് കൊടുക്കുന്നതിനു മുമ്പ് ഞാൻ അതിഥികളെ ഓർമ്മിപ്പിച്ചു. 

"ഇതിൽ ഏതോ ഒരു കപ്പ് ചായ പഞ്ചസാരയിടാത്തതാണ്. അത് ആർക്കാണോ കിട്ടുന്നത് അവരുടെ വീട്ടിലായിരിക്കും ഈ ഞായറാഴ്ച  നമ്മൾ എല്ലാവരും വിരുന്നിന് പോകുന്നത്. എന്താ  ഇതൊക്കെയല്ലേ ഒരു സന്തോഷം"

 സന്തോഷത്തോടെ ചായ കുടികഴിഞ്ഞ്   പിരിയാൻ നേരവും മധുരമില്ലാത്ത ചായ കിട്ടിയ കാര്യം ആരും പറഞ്ഞില്ല. ഞാനൊട്ട് ചോദിക്കാനും പോയില്ല. എങ്കിലും ഇറങ്ങാൻ നേരത്ത് കമ്മത്ത് ചേട്ടൻ മാത്രം പറഞ്ഞു. 

"ഡയബറ്റിസ് കാരണം ഞാൻ പഞ്ചസാരയിടാത്ത ചായയാണ് കുടിക്കാറുള്ളത്. ഒരുപാട് നാളുകൂടിയണ് ഇന്ന് പഞ്ചസാര ഇട്ട ചായകുടിച്ചത്."


കടപ്പാട്‌ : whatsapp 

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.