Skip to main content

കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന പ്ളാസ്റ്റർ

ശശിയും കൂട്ടുകാരും കൂടി ഒരു ബാറിൽ വെളളമടിക്കാൻ പോയി...

അടിച്ചു പൂസായ അവർ രാത്രി 11 മണി ആയിട്ടും പോകുന്നില്ല എന്ന് കണ്ടപ്പോൾ ബാർ മാൻ പറഞ്ഞു...

"ഇനി ഇവിടെ മദ്യം തരാൻ പറ്റില്ല വേണമെങ്കിൽ വാങ്ങി കൊണ്ട് പോയി വീട്ടില്‍ വെച്ച് കഴിച്ചോളൂ" എന്ന്...

ശശി ഒരു ഹാഫ് ബോട്ടിൽ വാങ്ങി പാന്‍റ്സിന്‍റെ ബാക്ക് പോക്കറ്റിൽ വെച്ച് വീട്ടിലേക്ക് പോയി...

സുഹൃത്തുക്കൾ അവരുടെ വീട്ടിലേക്കും...

ആടി ആടി ശശി ഒരു വിധത്തിൽ വീട്ടിൽ എത്തിയെങ്കിലും വീട്ടു മുറ്റത്ത്‌ കിടന്ന ഒരു കല്ലിൽ ചവിട്ടി ബാലൻസ് തെറ്റി മലർന്നടിച്ചു വീണു...

ആ വീഴ്ചയിൽ പാന്‍റ്സിന്‍റെ പിറകിലെ പോക്കറ്റിൽ വെച്ചിരുന്ന കുപ്പി പൊട്ടി ശശിയുടെ ചന്തിയിൽ മുഴുവൻ കുപ്പിച്ചില്ലുകൾ കയറി മുറിഞ്ഞു...

ഭാര്യയും മക്കളും ഉറക്കമായതു കൊണ്ടും അവർ ഈ വിവരം അറിഞ്ഞാൽ ഉളള നാണക്കേട്‌ ഓർത്തും ശശി അവരെ വിളിച്ചുണർത്താതെ വീടിനുളളിൽ കയറി...

ചില്ല് കൊണ്ട് മുറിഞ്ഞ പിൻഭാഗ പ്രദേശങ്ങളിൽ നിന്നും വരുന്ന ചോര ബാത്ത്റൂമിൽ കയറി കഴുകി തുടച്ചു...

വീട്ടിൽ ഇരുന്ന പ്ളാസ്റ്റർ തപ്പിയെടുത്തു ബാത്ത്റൂമിലെ കണ്ണാടിയിൽ നോക്കി ഒട്ടിച്ചു...

ശബ്ദം ഉണ്ടാക്കാതെ കട്ടിലിൽ കയറി കിടന്നു...

രാവിലെ ഭാര്യ വിളിച്ചുണർത്തിയപ്പോൾ ആണ് ശശി എഴുന്നേറ്റത്...

ഉണർന്ന പാടെ ഭാര്യ ചോദിച്ചു ഇന്നലെ നല്ല 'പൂസ്' ആയിരുന്നു അല്ലേ...?

ശശി പറഞ്ഞു...

"ഏയ്‌ അങ്ങനെ ഒന്നും ഇല്ല ഞാൻ ആകെ രണ്ടെണ്ണമേ കഴിച്ചുളളൂ..."

ഭാര്യ പറഞ്ഞു...

"അതെത്ര എണ്ണമായാലും കുഴപ്പമില്ല, എഴുന്നേറ്റു ആ കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന പ്ളാസ്റ്റർ എല്ലാം പറിച്ചു കള..."

ശശിയുടെ കൈ അറിയാതെ തന്‍റെ ചന്തിയിലേക്ക് നീങ്ങി...

പാവം ശശി അങ്ങനെ വീണ്ടും ശശിയായി...

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!