(സായിപ്പിന്റെ തമാശയാണ്. പഴക്കവും ഉണ്ട്. വായിക്കാത്തവര്‍ക്ക് മാത്രം )
ഭാര്യഭര്‍ത്താക്കന്മാര്‍ കുറെ നാളായി ശ്രമിച്ചിട്ടും കുട്ടികള്‍ ഉണ്ടാകുന്നില്ല. വൈദ്യ പരിശോധന നടത്തിയപ്പോള്‍ ഭര്‍ത്താവിനാണ് പ്രശ്നം. മഹാമനസ്കനായ ഭര്‍ത്താവ് ഭാര്യയോട് വേറെ ആരില്‍ നിന്നെങ്കിലും ഗര്‍ഭം ധരിച്ചോളാന്‍ അനുവദിച്ചു. അവസാനം ഭാര്യ സമ്മതിച്ചു. ഒറ്റ കണ്ടീഷന്‍. കുട്ടി വേറെ ആരുടെയെങ്കിലും ആയാലും നമുക്ക് ഒരുമിച്ചു ജീവിക്കണം. നിങ്ങള്‍ വളരെ വലിയ നല്ല മനുഷ്യന്‍ ആണ്. ഭര്‍ത്താവും സമ്മതിച്ചു.
അങ്ങനെ ഭാര്യ ബീജ ബാങ്കുമായി ബന്ധപെട്ടു ഒരാളെ അയയ്ക്കാന്‍ പറഞ്ഞു. അയാള്‍ വരുന്ന ദിവസം രാവിലെ ഭര്‍ത്താവ് ടാറ്റ പറഞ്ഞു വൈകിട്ട് വരാം എന്നും പറഞ്ഞു സ്ഥലം വിട്ടു.
ആ സമയത്താണ് വീട് തോറും കേറിയിറങ്ങി ഫോട്ടോ എടുത്തു ജീവിക്കുന്ന ഒരാള്‍ അതേ വീട്ടില്‍ എത്തിയത്. കാളിംഗ് ബെല്‍ അടിച്ചു. സ്ത്രീ കരുതിയത് ബീജം കുത്തിവയ്ക്കാന്‍ വന്ന ആള്‍ ആയിരിക്കും എന്നാണ്.
വന്നയാള്‍ പറഞ്ഞു "അതായത് മേഡം.. ഞാന്‍ വന്നത്..."
"അറിയാം അറിയാം. അകത്തേക്ക് വന്നാട്ടെ. ഞാന്‍ താങ്കളെ കാത്തിരിക്കുകയായിരുന്നു " എന്ന് സ്ത്രീ..
ഫോട്ടോഗ്രാഫര്‍ അന്തം വിട്ടു 'ങേ കാത്തിരിക്കുകയോ ? എന്നെയോ ? കൊള്ളാമല്ലോ. അത് പോട്ടെ. കുട്ടികള്‍ ആണ് എന്റെ പ്രത്യേകത എന്ന് അറിയാമോ ?"
ഫോട്ടോഗ്രഫര്‍ ഉദ്ദേശിച്ചത് കുട്ടികളുടെ ഫോട്ടോ എടുക്കുന്ന കാര്യം ആണ് സ്ത്രീ തെറ്റിദ്ധരിച്ചു എന്ന് പറയേണ്ടല്ലോ.
"ഹഹ അതാണ് ഞാനും എന്റെ ഭര്‍ത്താവും ആഗ്രഹിച്ചതും. അകത്തേക്ക് വന്നു ഇരുന്നാട്ടെ. കുടിക്കാന്‍ ചായയോ കാപ്പിയോ ? "
കുറച്ചു കഴിഞ്ഞു സൌഹൃദ വര്‍ത്തമാനങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ത്രീ ലജ്ജയോടെ ചോദിച്ചു "എങ്ങിനെയാണ്.. തുടങ്ങുക ?"
ഫോട്ടോഗ്രാഫര്‍ ആത്മവിശ്വസത്തോടെ പറഞ്ഞു
"എല്ലാം എനിക്ക് വിട്ടു തന്നേക്കൂ.. ആദ്യം ബാത്ത് ടബ്ബില്‍ രണ്ടെണ്ണം, കിടക്കയില്‍ രണ്ടെണ്ണം,, സ്വീകരണ മുറിയിലെ തറയില്‍ വച്ച് രണ്ടെണ്ണം പിന്നെ സോഫയില്‍ ഒരെണ്ണം.. ഇങ്ങനെയാണ് ഞാന്‍ സാധാരണ എടുക്കാറുള്ളത്. ഞാന്‍ പറയുന്നപോലെ കിടക്കുകയോ ഇരിക്കുകയോ ചെയ്‌താല്‍ മാത്രം മതി. ബാക്കി ഞാന്‍ ചെയ്തോളാം. "
സ്ത്രീ അന്തം വിട്ടു. ങേ ? വെറുതെയല്ല ഭര്‍ത്താവിനു കുട്ടികള്‍ ഉണ്ടാവാഞ്ഞത്. ബാത്ത് ടബ്ബ്.. സ്വീകരണ മുറിയിലെ തറ.. ഇതൊന്നും നേരത്തെ പരീക്ഷിച്ചിട്ട് പോലും ഇല്ല. പിന്നെ ഒന്നൊ രണ്ടോ ആയാല്‍ ആശാന്‍ തളരും. ഇതിപ്പോ ഇയാള്‍ ഏഴെണ്ണം ഒറ്റയടിക്ക് എടുക്കുമത്രേ.. എനിക്ക് ബോധം ഉണ്ടാവുമോ എന്നെ ആലോചിക്കാന്‍ ഉള്ളൂ.
സ്ത്രീ പറഞ്ഞു "വെറുതെയല്ല ഞങ്ങള്‍ക്ക് ഇത് സാധിക്കാന്‍ പറ്റാഞ്ഞത്. താങ്കള്‍ പറഞ്ഞ പലതും ഞങ്ങള്‍ ചിന്തിച്ചിട്ട് പോലും ഇല്ല"
ഫോട്ടോഗ്രാഫര്‍ പുഞ്ചിരിച്ചു "മേഡം.. അത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും എപ്പോഴും വിജയിപ്പിക്കാന്‍ പറ്റണമെന്നില്ല. എങ്കിലും പല പൊസിഷനില്‍ ആറേഴു ആംഗിളില്‍ ഷോട്ട് എടുത്താല്‍ താങ്കള്‍ക്ക് തൃപ്തിയായ റിസള്‍ട്ട് ഉണ്ടാകും എന്ന് തോന്നുന്നു"
സ്ത്രീ : "അയ്യോ ആറേഴു തവണയോ ?"
ഫോട്ടോഗ്രാഫര്‍ " മേഡം ഞങ്ങളുടെ ഈ ബിസിനസില്‍ അകത്തേക്ക് കയറി അഞ്ചു മിനുട്ടില്‍ കാര്യം സാധിച്ചു ഇറങ്ങി പോകുന്നവര്‍ കണ്ടേക്കാം. അത് കൊണ്ട് കസ്ടമറിനു തൃപ്തി ഉണ്ടാകുമോ എന്ന് ആലോചിക്കാനേ ഉള്ളൂ"
സ്ത്രീ "ഇതൊന്നും അറിയില്ലായിരുന്നു ട്ടോ"
ഫോട്ടോഗ്രാഫര്‍ തന്റെ ബ്രീഫ് കേസ് തുറന്നു ഒരു ആല്‍ബം വലിച്ചെടുത്തു. നിറയെ കുട്ടികളുടെ ചിത്രങ്ങള്‍.
"ഈ കുട്ടിയെ കണ്ടോ ? ഒരു ബസിനു മുകളില്‍ വച്ച് എടുത്തതാ"
"അയ്യോ ബസിനു മുകളില്‍ വച്ചോ ?"
"ഈ ഇരട്ടക്കുട്ടികളെ കണ്ടോ ? കൊള്ളാം അല്ലെ ? എന്നെ സമ്മതിക്കണം. ഇവരുടെ അമ്മയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ വലിയ പാടായിരുന്നു. പക്ഷെ എന്റെ നിര്‍ബന്ധത്തിന്‍റെ ഫലം ആണ് ഈ മിടുക്കര്‍ കുട്ടികള്‍ "
"പ്രവര്‍ത്തിക്കാന്‍ പാടോ ?" സ്ത്രീയ്ക്ക് അത് അങ്ങോട്ട് മനസിലായില്ല.
"അതെ. അവസാനം എനിക്കവരെ പാര്‍ക്കില്‍ കൊണ്ട് പോയി കാര്യം സാധിക്കേണ്ടി വന്നു. സംഗതി നടക്കുമ്പോള്‍ ചുറ്റും ആളുകൂടി. എന്തായിരുന്നു തിക്കും തിരക്കും"
"ങേ അത്രയധികം ആളുകള്‍ അത് നോക്കി നിന്നോ ? നിങ്ങള്ക്ക് രണ്ടു പേര്‍ക്കും സങ്കോചം ഒന്നും ഉണ്ടായില്ലേ ?"
"സങ്കോചിച്ചിട്ടു എന്ത് കാര്യം ? എനിക്ക് ജോലിയല്ലേ പ്രധാനം ? മൂന്നു മണിക്കൂര്‍ ഞങ്ങള്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു"
"ഹം.. ഓര്‍ക്കാനേ വയ്യ"
"ആ സ്ത്രീയാണെങ്കില്‍ നിരന്തരം ഒച്ചയിടും. എനിക്ക് ശ്രദ്ധ മാറിയാല്‍ തീര്‍ന്നില്ലേ? അവസാനം ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഷോട്ടുകള്‍ പെട്ടെന്ന് എടുത്തു തീര്‍ക്കേണ്ടി വന്നു. എന്റെ ഉപകരണത്തില്‍ അണ്ണാന്‍ മാര്‍ കടിച്ചു വലിക്കാന്‍ തുടങ്ങി"
"എന്ത് ? അണ്ണാന്‍ മാര്‍ താങ്കളുടെ ഉപകരണത്തില്‍ കടിച്ചോ ?"
"അതെ മേഡം.. സംസാരിച്ചു സമയം പോയി.. ഞാന്‍ ട്രൈപോഡ് (മൂന്ന് കാല്‍ ഉള്ള ക്യാമറ വയ്ക്കുന്ന സ്റ്റാന്റ്) ഫിറ്റ് ചെയ്യട്ടെ. പണി തുടങ്ങണ്ടെ ?"
"അയ്യോ ട്രൈപ്പോടോ ?"
"എന്റെ Cannon വയ്ക്കാനേ.. വലുപ്പം കൂടുതല്‍ ആയതു കൊണ്ട് അധികനേരം കയ്യില്‍ പിടിക്കാന്‍ പറ്റില്ല"
സ്ത്രീ മോഹാലസ്യപ്പെട്ടു..
(സൂചന : cannon എന്നത് ഒരു ക്യാമറ കമ്പനിയാണ്. പീരങ്കി എന്ന് വാച്യാര്‍ത്ഥം)
Comments
Post a Comment