ഒരിക്കല് ഒരു ആഫ്രിക്കനും അയാളുടെ കുടുംബവും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയില് നിന്നും കിട്ടി. ആദ്യമായിട്ടാണ് അയാള് അങ്ങനെ ഒരു സാധനം കാണുന്നത്. അതില് സ്വന്തം പ്രതിബിംബം കണ്ടപ്പോള് തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. ദിവസവും രാത്രിയില് അയാള് അതില് നോക്കി സംസാരിക്കാന് തുടങ്ങി. ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി. അവരില് സംശയം ഉടലെടുത്തു. ഒരു ദിവസം ഭര്ത്താവില്ലാത്ത സമയത്ത് അവര് കണ്ണാടി എടുത്ത് നോക്കി. അതില് ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു. കരഞ്ഞു കൊണ്ട് അവര് അമ്മായിയമ്മയോട് വിവരം പറഞ്ഞു. അമ്മായിയമ്മ ആ കണ്ണാടിയില് നോക്കി ഇങ്ങനെ സമാധാനിപ്പിച്ചു. നീ കരയേണ്ട മരുമോളേ... ''കിളവിയാണ് ഉടനെ വടിയായിക്കൊള്ളും''
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍