മനസ്സില്‍ ലഡ്ഡുവും ഉണ്ടപ്പൊരിയുംഒരുമിച്ചു പൊട്ടുന്നത് എങ്ങനെ എന്ന് നോക്കാം....
നമ്മുടെ വിനോദേട്ടന് ബംഗ്ലൂരില്‍ ഒരു വലിയ കമ്പനിയില്‍ ജോലി കിട്ടി. ഒരു ഫ്ലാറ്റില്‍ ഒറ്റക് കഴിയുന്നു. ഭാര്യയെ കൂട്ടിയില്ല
അടുത്ത ഫ്ലാറ്റിലെ സുന്ദരി ഒറ്റയ്ക്കാണ്. ഭര്‍ത്താവ് ഇല്ല. ഒരു വികൃതി മകന്‍ മാത്രം. അവനെകൊണ്ട് എല്ലാവര്ക്കും ശല്യം. ഒരു നിമിഷം വെറുതെ ഇരിക്കില്ല.
വിനോദേട്ടന്‍ അവളെയും സ്വപ്നം കണ്ടു സമയം പോക്കുന്നു. അവള്‍ പക്ഷെ മൈന്‍ഡ് ചെയ്യുന്നില്ല. എന്താപ്പോ ചെയ്ക ?
അങ്ങനെയിരിക്കെ ഒരു ദിവസം സുന്ദരി നേരെ വിനോദേട്ടന്‍റെ ഫ്ലാറ്റില്‍ കയറി വന്നു. വിനോദേട്ടന്‍ ചാടിയെഴുന്നേറ്റു സ്വീകരിച്ചു.
സുന്ദരി മൊഴിഞ്ഞു
" എനിക്ക് ഈ ജീവിതം മടുത്തു. ഇന്ന് രാത്രി എങ്കിലും ഒന്ന് ആഘോഷിക്കാന്‍ പോകുന്നു. ക്ലബ്ബില്‍ ഒന്ന് കുടിച്ചു കുന്തം മറിഞ്ഞു ഡാന്‍സ് ചെയ്യണം.. പോയ ജീവിതം ഇന്നത്തേക്ക് തിരിച്ചു പിടിക്കണം"
വിനോദേട്ടന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി.
സുന്ദരിയുടെ ചോദ്യം കടക്കണ്ണ്‍ കൊണ്ട് നോട്ടം..
"താങ്കള്‍ ഇന്ന് രാത്രി ഫ്രീ ആണോ ?"
'അതെയതെ"
"എങ്കില്‍ എന്റെ മകനെ ഒന്ന് നോക്കിക്കോണേ. ഞാന്‍ അവനെ വിളിക്കാന്‍ രാവിലെ വരാം"
ഇപ്പോള്‍ ഉണ്ടപ്പോരിയും പൊട്ടി..
Comments
Post a Comment