Skip to main content

ഭര്ത്താവ്

ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശ യിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിൻ താഴെ ഒളിച്ചുകിടന്നു കുറിപ്പ് ഇപ്രകാരം ആയിരുന്നു
"ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ,"

ജോലി കഴിഞ്ഞെത്തിയ ഭര്ത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ്‍ എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി

" നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മള്ക്ക് ആഘോഷിക്കാം ,ഞാനിതാ എത്തി "
.അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ...

തകര്ന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാള് എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു , അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് "
" പൊട്ടിക്കാളി നിന്റെ കാലു കട്ടിലിനു വെളിയിൽ ആണ്, ഞാൻ കടയിൽ പാല് വാങ്ങിച്ചു ഉടനെ വരാം .ചായക്ക് വെള്ളം വയ്ക്കുക

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

The prime Minister of China called President Bush to console him after the attack on the Pentagon: 'I'm sorry to hear about the attack.It is a very big tragedy. But in case you are missing any documents from the Pentagon, we have copies of everything.'