കാദര് മാഷ് ആളൊരു രസികന് മാഷ് ആണ്. കുട്ടികളെ ശശിയാക്കുന്ന ചോദ്യങ്ങള് ചോദിച്ചു കളിയാക്കാന് മിടുക്കന്. പതിവ് പോലെ അന്നും മാഷ് ക്ലാസ്സിലെത്തി ചോദ്യം തുടങ്ങി. “കുട്ടികളെ ഇന്ന് ഞാന് ഒരു വ്യത്യസ്ത ചോദ്യം ആണ് ചോദിക്കുന്നത്. വളരെ നല്ല ബുദ്ധി ഉള്ളവര്ക്കേ ഉത്തരം പറയാന് പറ്റൂ. " കുട്ടികള് ആകാംക്ഷയോടെ ഇരുന്നു. മാഷ് ചോദ്യം ആരംഭിച്ചു "ഞാന് ഇന്ന് രാവിലെ ആറു മണിക്ക് എണീറ്റ്, അര മണികൂര് കൊണ്ട് കുളിച്ചു 30,000 രൂപക്ക് വാങ്ങിയ എന്റെ സ്കൂട്ടറും എടുത്തു പത്തു കിലോ മീറ്റര് അകലയുള്ള ടൌണില് പോയി നൂറു രൂപക്ക് ആപ്പിളും ഇരുനൂറു രൂപക്ക് പച്ചക്കറിയും വാങ്ങി തിരിച്ചു വരുന്ന വഴി അമ്പതു വയസ്സുള്ള ഒരു സ്ത്രീയുടെ മേല് എന്റെ വണ്ടി ഇടിച്ചു. ഞാന് ഉടന് എന്റെ കയ്യില് ഉള്ള 5000 രൂപക്ക് വാങ്ങിയ ഫോണ് എടുത്തു പോലീസിനെ വിളിച്ചു. അപ്പോള് എനിക്ക് വയസ്സെത്ര?" കുട്ടികള് എല്ലാം ചോദ്യം കേട്ട് അന്തം വിട്ടു ഒന്നും മനസ്സിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അപ്പോഴാണ് പിന്നിലത്തെ ബെഞ്ചില് നിന്നും ഒരു സ്വരം. "മാഷെ ഉത്തരം ഞാന് പറയാം". മാഷ് നോക്കിയപ്പോള് ശുകൂര് പിന്നിലത്തെ ബെഞ്ചില് നിന്നും. “നീയെങ്കില് നീ...