Skip to main content

മാഷ്ക്ക് വയസ്സ് 48

കാദര് മാഷ് ആളൊരു രസികന് മാഷ് ആണ്.

 കുട്ടികളെ ശശിയാക്കുന്ന ചോദ്യങ്ങള് ചോദിച്ചു കളിയാക്കാന് മിടുക്കന്. 

പതിവ് പോലെ അന്നും മാഷ് ക്ലാസ്സിലെത്തി ചോദ്യം തുടങ്ങി.

“കുട്ടികളെ ഇന്ന് ഞാന് ഒരു വ്യത്യസ്ത ചോദ്യം ആണ് ചോദിക്കുന്നത്. വളരെ നല്ല ബുദ്ധി ഉള്ളവര്ക്കേ ഉത്തരം പറയാന് പറ്റൂ.

" കുട്ടികള് ആകാംക്ഷയോടെ ഇരുന്നു.

മാഷ് ചോദ്യം ആരംഭിച്ചു

 "ഞാന് ഇന്ന് രാവിലെ ആറു മണിക്ക് എണീറ്റ്, അര മണികൂര് കൊണ്ട് കുളിച്ചു 30,000 രൂപക്ക് വാങ്ങിയ എന്റെ സ്കൂട്ടറും എടുത്തു പത്തു കിലോ മീറ്റര് അകലയുള്ള ടൌണില് പോയി

 നൂറു രൂപക്ക് ആപ്പിളും ഇരുനൂറു രൂപക്ക് പച്ചക്കറിയും വാങ്ങി തിരിച്ചു വരുന്ന വഴി അമ്പതു വയസ്സുള്ള ഒരു സ്ത്രീയുടെ മേല് എന്റെ വണ്ടി ഇടിച്ചു. ഞാന് ഉടന് എന്റെ കയ്യില് ഉള്ള 5000 രൂപക്ക് വാങ്ങിയ ഫോണ് എടുത്തു പോലീസിനെ വിളിച്ചു. അപ്പോള് എനിക്ക് വയസ്സെത്ര?"

കുട്ടികള് എല്ലാം ചോദ്യം കേട്ട് അന്തം വിട്ടു ഒന്നും മനസ്സിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അപ്പോഴാണ് പിന്നിലത്തെ ബെഞ്ചില് നിന്നും ഒരു സ്വരം. "മാഷെ ഉത്തരം ഞാന് പറയാം".

മാഷ് നോക്കിയപ്പോള് ശുകൂര് പിന്നിലത്തെ ബെഞ്ചില് നിന്നും.

“നീയെങ്കില് നീ, ഉത്തരം പറ." മാഷ് പറഞ്ഞു".

"മാഷ്ക്ക് വയസ്സ് 48, ശരിയല്ലേ മാഷെ?"

 ശുകൂര് ചോദിച്ചു. മാഷ് ഞെട്ടി. “നീ ഇതെങ്ങിനെ ഇത്ര കൃത്യമായി പറഞ്ഞു
 ശുക്കൂര്" 

മാഷ്ക്ക് ആകാംക്ഷയായി.

ശുകൂര് പറഞ്ഞു " എനിക്കൊരു ഇക്കാക്കയുണ്ട്, പേര് കബീര്. മൂപ്പര്ക്ക് 24 വയസ്സായി. അര വട്ടാണ്.

😆😆😆😆

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"