Skip to main content

Posts

ഇതൊക്കെയല്ലേ ഒരു സന്തോഷം

നിനയ്ക്കാത്ത നേരത്ത് അഞ്ചാറ് ആളുകൾ വീട്ടിലേക്ക് കയറിവന്നു. കണ്ടപാടേ പിരിവുകാരാണെന്ന് മനസ്സിലായെങ്കെലും എല്ലാം വേണ്ടപ്പെട്ടവരായതുകൊണ്ട് അടുക്കളയിൽ നിൽക്കുന്ന ഭാര്യ കേൾക്കാൻ വിളിച്ചു പറഞ്ഞു.  "എടീ... അഞ്ചാറ് കപ്പ് ചായ എടുത്തോ" പെട്ടന്ന് കർട്ടനു പുറകിൽ ഭാര്യയുടെ മുഖം തെളിഞ്ഞു. കണ്ണുകൾ കൊണ്ടവൾ കഥകളിമുദ്രകാട്ടി  അകത്തേക്കു ക്ഷണിച്ചു. കാര്യമറിയാൻ ഞാൻ അടുക്കളയിൽ ചെന്നു.  "അതേ... !! ഇന്നലെതൊട്ട് പറയുന്നതാ പഞ്ചസാര തീർന്ന കാര്യം. ടിന്നിലുണ്ടായിരുന്നത് തട്ടിക്കുടഞ്ഞിട്ടാ രാവിലെ ചായ തന്നത്. ഇനിയിപ്പം ചായ ഇടാൻ ഒരു നുള്ളു പഞ്ചസാര പോലുമില്ല. " "അത് സാരമില്ല. നീ മധുരമില്ലാത്ത ചായ ഉണ്ടാക്കിക്കോ. ഞാൻ മാനേജ് ചെയ്തോളാം." കുറച്ചു കഴിഞ്ഞപ്പോൾ  ഭാര്യ ചായ കൊണ്ടു വെച്ചു. ചായക്കപ്പ്  ഓരോന്നായി എടുത്ത് കൊടുക്കുന്നതിനു മുമ്പ് ഞാൻ അതിഥികളെ ഓർമ്മിപ്പിച്ചു.  "ഇതിൽ ഏതോ ഒരു കപ്പ് ചായ പഞ്ചസാരയിടാത്തതാണ്. അത് ആർക്കാണോ കിട്ടുന്നത് അവരുടെ വീട്ടിലായിരിക്കും ഈ ഞായറാഴ്ച  നമ്മൾ എല്ലാവരും വിരുന്നിന് പോകുന്നത്. എന്താ  ഇതൊക്കെയല്ലേ ഒരു സന്തോഷം"  സന്തോഷത്തോടെ ചായ കുടികഴിഞ്ഞ്   പിരിയാൻ നേരവു...

ദിവസവും പത്രം വായിച്ചാ മതി

*അയാൾ*ബൈക്കുമായി  വർക്ക്ഷോപ്പിൽ ചെന്നു .. "ആറ് മാസം മുമ്പ് വാങ്ങിയതാണ് ദിവസം കഴിയുന്തോറും മൈലേജ് കുറഞ്ഞ് വരുന്നു ... " Mechanic: "എത്ര രൂപയ്ക്കാണ് പെട്രോൾ അടിക്കാറ് ?" *അയാൾ*: നൂറ് രൂപയ്ക്ക് ... " Mechanic: " വണ്ടിക്ക് കുഴപ്പമൊന്നും ഇല്ല ദിവസവും പത്രം വായിച്ചാ മതി "

മോഷ്ടിക്കാനാണെന്നു അറിയില്ലായിരുന്നു സാറേ

തിരക്കുള്ള ബസ്സിൽനിന്നും ലൗലിചേച്ചി സ്റ്റോപ്പിൽ ഇറങ്ങി. ബസ്സ്‌ മുൻപോട്ട് നീങ്ങി. കുറച്ചു സമയത്തിനുശേഷമാണ് ലൗലിച്ചേച്ചി ആ സത്യം തിരിച്ചറിഞ്ഞത് - തന്റെ പേഴ്‌സ് കാണാനില്ല. ആരോ മോഷ്ടിച്ചു. വീണ്ടും തിരഞ്ഞു നോക്കി. ഇല്ല. കാണ്മാനില്ല. നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചറിയൽ രേഖകളും എ ടി എം കാർഡും പണവും എല്ലാം അതിന്റെ ഉള്ളിലാണ്. ചേച്ചി നേരെ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.  "സർ എന്റെ പേഴ്‌സ് ആരോ മോഷ്ടിച്ചു. തിരക്കുള്ള ബസ്സിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്. " Sir..."ഇതൊക്കെ ശ്രദ്ധിക്കണ്ടേ മാഡം. എന്തൊക്കെയുണ്ടായിരുന്നു ??" "തിരിച്ചറിയൽ കാർഡ്, എ ടി എം, പിന്നെ കുറച്ചു പണം. " Sir..."തിരക്കുള്ള ബസ്സിൽ കയറുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.. പേഴ്‌സ് എവിടെയാ വെച്ചിരുന്നത് ??" "ബ്ലൗസിനകത്ത്...!! " Sir..."ങ്ങേ??? എന്നിട്ട് മോഷണം നടന്നത് അറിഞ്ഞില്ലേ ??" "മോഷ്ടിക്കാനാണെന്നു അറിയില്ലായിരുന്നു സാറേ :'( :'( "

ഇതും കൂടിയെ ചെയ്ത്‌ നോക്കാനുള്ളൂ....

കണ്ടക്ടര്‍ - ചേച്ചീ മുന്നിലേക്ക് ചെന്ന് കമ്പിയില്‍ ചാരി നിന്നോളൂ...അടുത്ത സ്റ്റോപ്പില്‍ എത്തുമ്പോള്‍ കുട്ടികളുണ്ടാകും.... ചേച്ചി - കല്യാണം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി ഇനി ഇതും കൂടിയെ ചെയ്ത്‌ നോക്കാനുള്ളൂ....

നാളെയും സാമ്പാറ് തന്നെ മതി

പിള്ളേച്ചൻ ഭാര്യയോട് അല്പം ദേഷ്യത്തിൽ : "ഹോ.. ഇന്നും ഈ സാമ്പാറ് തന്നെയാണോ... കഴിഞ്ഞ മൂന്ന് ദിവസമായി ഈ നശിച്ച സാമ്പാറ് തന്നെ..." ഭാര്യ : "ഇതേ അഭിപ്രായം എന്തുകൊണ്ട് നിങ്ങൾ ദിവസവും കുടിക്കുന്ന ബിയറിനെ കുറിച്ച് പറയുന്നില്ല ..." പിള്ളേച്ചൻ : "നാളെയും സാമ്പാറ് തന്നെ മതി"...

നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ ?

മകന്‍ വാരികയിലെ നക്ഷത്രഫലം നോക്കിക്കൊണ്ടിരിയ്ക്കുന്നതു കണ്ട് അച്ഛന്‍:  "എടാ മനുഷ്യന്‍ ചന്ദ്രനിലെത്തി. എന്നിട്ടും പണ്ടുകാലത്തെ മനുഷ്യരെപ്പോലെ നീ നക്ഷത്രഫലവും നോക്കിയിരിയ്ക്കുന്നു. വിഡ്ഡി..!"   "അച്ഛന്‍ അങ്ങനെയൊന്നും പറയണ്ട. കുട്ടികളെ ടെസ്റ്റ്യൂബില്‍ സൃഷ്ടിയ്ക്കുന്ന കാലമാണിത്. എന്നിട്ട് നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ..! "  'അമ്മ മുഖത്തു വെള്ളം തളിച്ചപ്പൊഴാണു അച്ഛനു ബോധം വീണത്‌. 

snickerssssss

സ്ഥിരമായി യാത്രക്കിടയിൽ ആ വൃദ്ധ എന്നും ബസ് കണ്ടക്ടർ ആയ vivek ന് അണ്ടിപ്പരിപ്പും;ബദാമും;തിന്നാൻ   കൊടുക്കും... ഒരു ദിവസം കണ്ടക്ടർ ചോദിച്ചു.നിങ്ങൾ നല്ല സ്ത്രീയാണ്. നിങ്ങള്‍ എന്തിനാണ് ദിവസവും ഇതെനിക്ക് തരുന്നത്??? നിങ്ങള്‍ക്ക് തനിയേ കഴിച്ചുകൂടെ... വൃദ്ധ:- ഇതെനിക്ക് കഴിക്കാൻ പറ്റില്ല.😢 വായിൽ പല്ലുകൾ ഒന്നും തന്നെ ഇല്ല.😩 Vivek- പിന്നെയെന്തിനാണ് ദിവസവും നിങ്ങൾ ഇത് വാങ്ങുന്നത്... വൃദ്ധ :ഇതിന് ചുറ്റുമുള്ള ചോക്ലേറ്റ് അലിയിച്ചു തിന്നാൻ എനിക്ക് വലിയ ഇഷ്ടമാണ്.😄😄 👤:-🙉🙉🙉🙉 *ഗുണപാഠം:- ഓസിന് കിട്ടുവാണെന്ന് കരുതി ആരു-തരുന്ന ഏത് സാധനവും വാരിവലിച്ച് കേറ്റരുത്......* snickerssssss

അനാഥാനാണ്

*അമ്മയെയും അച്ഛനെയും* തലക്കടിച്ചു കൊന്നതിനു ശേഷം പ്രതി കോടതിയിൽ : കോടതി : താങ്കൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ …? പ്രതി : *അനാഥാനാണ്* ദയ ഉണ്ടാകണം   … പകച്ചു പോയി കോടതിയും ജഡ്‌ജിയും... 
Related Posts Plugin for WordPress, Blogger...