Skip to main content

ശശി അമേരിയ്ക്കയിൽ പ്പോയി വന്നപ്പോൾ വിശേഷപ്പെട്ട ഒരു ഉപകരണം കൂടി കൊണ്ടുവന്നു.
കളളം പറഞ്ഞാൽ തലയ്ക്ക് അടിയ്ക്കുന്ന റോബൊട്ടായിരുന്നു അത്.
വൈകിട്ട് ഭക്ഷണം കഴിയ്ക്കുമ്പോൾ ശശി മകനോട് ചോദിച്ചു:
“ഇന്നു പകല് നീ എവിടെ ആയിരുന്നു?”
മകൻ : “സ്കൂളില്.. ”(“ഠേ..” റോബോട്ട് അവന്റെ തലയ്ക്കടിച്ചു.)
“അയ്യോ.. ഞാൻ സിനിമയ്ക്കു പോയിരുന്നു, ഡാഡി..”
“ഹ..ഹ.. ഇനി നുണ പറയരുത്. ഏതു സിനിമ?”
മകൻ : “സ്പൈഡര്മാൻ.. “ (“ഠേ..” വീണ്ടും അടി.)
“സോറി ഡാഡി, ഒരു A പടമായിരുന്നു..”

ശശി : “ഹും.. നിന്റെയൊക്കെ പ്രായത്തിൽ ഞാൻ   ഇങ്ങനെയുളള സിനിമകൾ  കാണാറേ 
ഇല്ലായിരുന്നു.. (“ഠേ..” ഇത്തവണ അടി ഡാഡിയുടെ തലയ്ക്കിട്ട്.)
“ഹ ഹ..ഹ ഹ ഹ...”
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ശശിയുടെ ഭാര്യ പൊട്ടിച്ചിരിച്ചു.
“കൊളളാം, മോന്റെ ഡാഡി തന്നെ..!”
(“ഠേ..” വീണ്ടും അടി...  ഇത്തവണ  മമ്മിയുടെ തലയ്ക്കിട്ട്)

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!