ബീരാനും ഭാര്യയും ഒരു ദിവസം പകൽ ഒരുമിച്ചു 'കിടക്കുവാൻ' (ഹിഹി ) ഒരു മോഹം പക്ഷെ ചെറിയ മോനെ വീട്ടിൽ നിന്നും മാറ്റിനിർത്തുവാൻ ഒരു വഴിയാലോചിച്ചു അവസാനം ബീരാൻ മകനോട് പറഞ്ഞു :
"മോനെ നീ ബാൽക്കണിയിൽ പോയി ചുറ്റുപാടും നന്നായി നോക്കുക. നോക്കുന്പോൾ എന്തൊക്കെ കാണുന്നുവെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കണം. ഇപ്പോൾ തന്നെ പോയി കുറച്ചു നേരം ബാൽക്കണിയിൽ നിന്നോളൂ..."
അങ്ങിനെ ബാൽക്കണിയിൽ നിന്നുകൊണ്ട് മകൻ വിളിച്ചുപറയാൻ തുടങ്ങി :
"താഴത്തെ നിലയിലെ തോമാച്ചന്റെ ഗ്യാസ് കുറ്റി ഓട്ടോറിക്ഷയിൽ കൊണ്ടുവരുന്നുണ്ട്.... പോസ്റ്മാൻ സൈക്കിളിൽ കത്തുമായി നടന്നു പോകുന്നു. വെള്ളമടിച്ച് വറീത് അങ്കിൾ നാല് കാലേൽ വീട്ടിലേക്കു പോകുന്നു ..... മീൻകാരൻ ചേട്ടൻ കൂയ് കൂയ് എന്ന് പറഞ്ഞു പോകുന്നു .... അപ്പുറത്തെ വീട്ടിലെ അന്നമ്മ ചേച്ചിയും കെട്ടിയോൻ അങ്കിളും കൂടി കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ട്"....
ഇതു കേട്ടപ്പോൾ ബീരാൻ ജനൽപാളി തുറന്ന് ബാൽക്കണിയിൽ നോക്കികൊണ്ട് മകനോട് :
"അന്നമ്മ ചേച്ചിയും കെട്ട്യോനും കട്ടിലിൽ കിടക്കുന്നത് നീ എങ്ങനെയാണ് ഇവിടെ നിന്ന് കണ്ടത്?"
മകൻ : "അവരുടെ രണ്ടു കുട്ടികളും ബാൽക്കണിയിൽ നിൽപ്പുണ്ട്.... :)
Comments
Post a Comment