Skip to main content

കുള്ളാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി.

വെയിറ്റര്: 3ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു?

കുള്ളാപ്പി: താന് പറയുന്നത് കേട്ടാല് മതി

വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു.

കുള്ളാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു.

പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള് കുള്ളാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി.
കുള്ളാപ്പി: ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന്‍ അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്.
എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു..

ഇടയ്ക്ക് 2-3 ദിവസം കുള്ളാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കുള്ളാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു "2ഗ്ലാസ് ബിയര്!!!"

ബാര് മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു; ആരായിരിക്കും? അശോകനോ ഷമീറോ? ഒരാള് മടിച്ചു മടിച്ചു കുള്ളാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്.
എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്? അശോകന്‍ ?‍ഷമീര്‍? ?"

കുള്ളാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു;

"നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല.
പക്ഷേ............... ............

ഞാന്‍ കുടി നിര്‍ത്തി..!!!—��

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"