പഴയ ഒരു ഓണക്കാലം. സർക്കാർ വക ഓണാഘോഷ പരിപാടികൾ നഗരത്തിൽ പൊടി പൊടിക്കുന്നു.വിവിധ കലാ പരിപാടികൾ,കര കൌശല മേള,ഒപ്പം കൃഷി-മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന എക്സിബിഷനും.
ഒരു ദിവസം സല്സനും ഭാര്യയും കൂടി നഗരത്തിലെത്തി.മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചു.തുടർന്ന് നഗരത്തിലെ ഓണം സ്പെഷ്യൽ മേളകൾ കാണാൻ പോയി.കറങ്ങി തിരിഞ്ഞു ഒടുവിൽ മൃഗ സംരക്ഷണ വകുപ്പിന്റെ സ്ടാളിൽ എത്തി.
അവിടെ ആദ്യത്തെ ഒരു കൂട്ടിൽ ഒരു കൂറ്റൻ വിത്ത് കാളയെ നിർത്തിയിരിക്കുന്നു. ഒരു ബോർഡ് മുൻപിൽ തൂക്കിയിരുന്നു." ഇവൻ കഴിഞ്ഞ വർഷം 50 തവണ ഇണ ചേർന്നിട്ടുണ്ട് "
ബോർഡ് കണ്ടു ഭാര്യ സല്സനെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.
അടുത്ത കൂട്ടിൽ വേറെ ഒരു കൂറ്റൻ വിത്ത് കാളയെ നിർത്തിയിരുന്നു. മുൻപിൽ തൂക്കിയിരിക്കുന്ന ബോർഡ് :" ഇവൻ കഴിഞ്ഞ വർഷം 120 തവണ ഇണ ചേർന്നിട്ടുണ്ട് ".ബോർഡ് വായിച്ച ഭാര്യ പൊറുപൊറുത്തു."ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ!" സല്സനെ നോക്കി കൈ കൊണ്ട് ഒരു ആന്ഗ്യം കാണിച്ചു - "കണ്ടു പഠിക്കു മനുഷ്യാ" എന്ന അർത്ഥത്തിൽ.
തൊട്ടടുത്ത വേറൊരു കൂട്ടിൽ മൂന്നാമതൊരു വിത്ത് കാളയെ കൂടി നിരത്തിയിരുന്നു . മുൻപിൽ തൂക്കിയിരിക്കുന്ന ബോർഡ് :" ഇവൻ കഴിഞ്ഞ വർഷം 365 തവണ ഇണ ചേർന്നിട്ടുണ്ട് "
ബോർഡ് വായിച്ച ഭാര്യ സല്സന്റെ മുതുകിൽ ഒരു തോണ്ട് കൊടുത്തിട്ട് പയ്യെ പറഞ്ഞു
" അതായത് ദിവസേന !! നിങ്ങൾക്ക് ഇവനിൽ നിന്നും ശരിക്കും ഒത്തിരി പഠിക്കാനുണ്ട് "
ഒടുവിൽ ക്ഷമ നശിച്ച് സല്സൻ ഭാര്യയോടു പറഞ്ഞു " നീ പോയി അവനോടു ചോദിക്ക് എന്നും ഒരേ പശു ആയിരുന്നോ എന്ന് ?? "
.............................................................................................
"
Comments
Post a Comment