ഒരു സേട്ട് ഒരു ഗുജ്ജുവിനെ ജോലിക്ക് നിർത്തി. കച്ചോടം 4 ഇരട്ടി ആയി വർദ്ധിച്ചു. ഒരു ദിവസം സേട്ട് ഗുജ്ജു ഒരാൾക്ക് ചൂണ്ട വിൽക്കുന്നത് ശ്രദ്ധിച്ചു. അയാൾ ചൂണ്ട 250 രൂപക്ക് വാങ്ങി. ഗുജ്ജു പറഞ്ഞു : "ഇത്രയും വിലയുള്ള ഷൂസ് ധരിച്ചു ചൂണ്ടയിടാൻ പോയാൽ അതു കേടു വരില്ലേ ? സ്പോര്ട്സ് ഷൂ വാങ്ങിച്ചോളൂ." അയാൾ 800 രൂപക്ക് ഷൂ വാങ്ങി.
ഗുജ്ജു : "വെയിൽ ഉണ്ടാവും കുട വാങ്ങിച്ചോളൂ."
അയാൾ 350 രൂപക്ക് കുട വാങ്ങി.
ഗുജ്ജു : "കുറേ നേരം ചൂണ്ടയിട്ടാൽ വിശക്കൂലേ ?"
അയാൾ 450 രൂപക്ക് ഭക്ഷണം കൂടി വാങ്ങി. അയാൾ പോയ ശേഷം സേട്ട് ഗുജ്ജുവിനെ അഭിനന്ദിച്ചു "സബാഷ് ! ഒരു ചൂണ്ട വാങ്ങാൻ വന്ന അയാളെ കൊണ്ട് ഇത്രയൊക്കെ സാധനങ്ങൾ വാങ്ങിപ്പിച്ചില്ലേ. "
അപ്പോൾ ഗുജ്ജു : "അതൊന്നുമല്ല മുതലാളി. അയാൾ ഭാര്യക്ക് വിസ്പർ വാങ്ങാൻ വന്നതാ. ഞാൻ ചോദിച്ചു നാലു ദിവസം എന്ത് ചെയ്യാനാ, ചൂണ്ടയിടാൻ പോയിക്കൂടെയെന്നു."
Comments
Post a Comment