Skip to main content

സോമാലിയയിലെ പൂച്ച

അമേരിക്കയില്‍ വെച്ച് പൂച്ചകളുടെ ഒരു ഗുസ്തി മത്സരം നടന്നു . ലോകത്തിലെ എല്ലാ പൂച്ചകളും മത്സരത്തിനുണ്ട്. കൂട്ടത്തില്‍ സോമാലിയയിലെ പൂച്ചയും. ആദ്യം അമേരിക്കയിലെ പൂച്ചയും ജര്‍മ്മനിയിലെ പൂച്ചയും തമ്മില്‍ ഗംഭീര മത്സരം നടന്നു . 
അമേരിക്കയിലെ പൂച്ച വിജയിച്ചു .ബ്രിട്ടനും ഫ്രാന്‍സും മത്സരിച്ചു. ബ്രിട്ടണിലെ പൂച്ച വിജയിച്ചു . നല്ല വാശിയുള്ള മത്സരങ്ങള്‍ ... സമ്പന്ന രാജ്യങ്ങളിലെ പൂച്ചകളുടെ മത്സരം കാണാന്‍ പതിനായിരങ്ങള്‍ അവിടെ എത്തിയിരുന്നു, അവസാനം എല്ലാവരും പ്രതീക്ഷിച്ചപ്പോലെ അമേരിക്കയുടെ പൂച്ച ഫൈനലില്‍ എത്തി .പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സോമാലിയയിലെ പൂച്ചയും ഫൈനലില്‍ എത്തി . ആളുകള്‍ കൂവാന്‍ തുടങ്ങി. രണ്ട് ഇടിക്ക് അല്ലെങ്കില്‍ മൂന്നിടിക്ക് . സോമാലിയയിലെ പൂച്ച തരിപ്പണമാകുമെന്ന് ബൂര്‍ഷാ കാണികള്‍ അലറിപ്പറഞ്ഞു.
മത്സരം തുടങ്ങി ,കനത്ത മത്സരം , ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരം കുറെ നീണ്ടു അവസാനം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് സോമാലിയയിലെ പൂച്ച വിജയിച്ചു . 
കിട്ടിയ കപ്പും വാങ്ങി വേച്ച് വേച്ച് നടന്നു പോവുകയായിരുന്നു , അപ്പോഴുണ്ട് മുന്നില്‍ അമേരിക്കയിലെ പൂച്ച സോമാലിയയിലെ പൂച്ചയുടെ അടുത്തേക്ക് വന്നു . 
സോമാലിയയിലെ പൂച്ച ചിരിച്ചു .
അമേരിക്കയിലെ പൂച്ച ചിരിച്ചില്ല . എന്നിട്ട് പറഞ്ഞു ഞാന്‍ അമേരിക്കയിലെ പൂച്ചയാണ് ,നിന്‍റെ നാട്ടില്‍ നിങ്ങളുടെ പ്രസഡന്‍റ് തിന്നുന്നതിനെക്കാള്‍ നാലിരട്ടി ഭക്ഷണമാണ് ഞാന്‍ കഴിക്കുന്നത് ,മണ്ണ് മാത്രം തിന്നാന്‍ കിട്ടുന്ന ഒരു നാട്ടില്‍ നിന്നുവന്ന് എങ്ങിനെ എന്നെ തോല്‍പ്പിച്ചു !!?? 
സോമാലിയയിലെ പൂച്ചക്ക് ആ വാക്കുകള്‍ കേട്ടപ്പോള്‍ അത് ഉള്ളില്‍ തട്ടിയുള്ള സംസാരമാണെന്ന് മനസ്സിലായി .
പൂച്ച പ്രതികരിച്ചു 
പ്രിയ സുഹൃത്തേ നീ ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം . ഞാന്‍ സോമാലിയയിലെ പൂച്ചയല്ല . പുലിയാണ് .... ഇതും പറഞ്ഞ് ആ പൂച്ച വേച്ച് നടന്നു പോയി .

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!