Skip to main content

ചിത്രകലാ മത്സരം

യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒര് ആദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം...
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
"പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്‌. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്".

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

The prime Minister of China called President Bush to console him after the attack on the Pentagon: 'I'm sorry to hear about the attack.It is a very big tragedy. But in case you are missing any documents from the Pentagon, we have copies of everything.'