ന്യൂ ജനറേഷൻ...
സ്കൂളിൻറെ പിറകിലുള്ള ചെറിയ കുറ്റിക്കാട് കടന്നുവേണം ശാരദ ടീച്ചർക്ക് വീട്ടിൽ പോകാൻ ..വൈകീട്ട് വീട്ടിൽ പോകവേ അരികെയുള്ള കുറ്റിക്കാട്ടിൽ നിന്ന് പുക ഉയരുന്നത് ടീച്ചറുടെ ശ്രദ്ധയിൽ പെട്ടു .
സംഭവമെന്തെന്നറിയാൻ ടീച്ചർ പോയി നോക്കിയപ്പോൾ ശരിക്കും ഞെട്ടി , 4 ആം ക്ലാസ്സിലെ ഒരു പയ്യൻ എല്ലാം മറന്ന് പുകച്ചു വിടുകയാണ് !!ടീച്ചർ ചെറുക്കനെ കൈകാര്യം ചെയ്യാതെ ഉപദേശത്തിലൂടെ മനസ്സുമാറ്റാൻ ശ്രമിച്ചു
." മോനെ പുകവലിക്കരുത് !! അത് ഭാവിയിൽ നിനക്ക് നിരവധി രോഗങ്ങൾ സമ്മാനിക്കും ..അതിൽ നിക്കോട്ടിൻ എന്ന മാരക വിഷാംശ മുണ്ട് ......"
ഉപദേശങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പേ പയ്യൻ വലിച്ച പുക വായുവിലേക്ക് ഉയർത്തി പറഞ്ഞു"
ഉപദേശം പിന്നെയാക്കാം ..ഇപ്പൊ ടീച്ചറ് പോ ,ഞമ്മളെ രണ്ടാളെയും മാത്രമായി ആരെങ്കിലും ഇവിടെ കണ്ടാൽ പിന്നെ അതും ഇതും പറഞ്ഞുണ്ടാക്കും
ടീച്ചർ പ്ലിംഗി പ്ലിംഗി ജീവനും കൊണ്ട് ഓടി ..
Comments
Post a Comment