ഒരു സ്വാമിയുടെ പ്രസംഗം:-
"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നാളുകൾ ചിലവഴിച്ചിരുന്നത് സുന്ദരിയായ ഒരു
സ്ത്രീയുടെ കൈകളിൽ ആയിരുന്നു...
പക്ഷേ അതെന്റെ ഭാര്യ അല്ലായിരുന്നു...!!!"
സദസ്സ് ഒരു നിമിഷം സ്തംഭിച്ചു
നിശബ്ദമായി...!
സ്വാമി തുടർന്നു... "അതെന്റെ അമ്മയായിരുന്നു.
..!!!!!"
സദസ്സില് നിന്നു
കൂട്ടച്ചിരിയും കരഘോഷവും മുഴങ്ങി.
ഈ തമാശ കേട്ട എന്‍റെ സുഹ്രത്ത് സുലൈമാന്‍
വീട്ടിൽ ഒന്നു തകർക്കണം എന്നുറപ്പിച്ചു.
രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞതിനുശേഷം സുലൈമാന്‍
കിച്ചണിലെക്ക് ചെന്നു
ഭാര്യയോടായി പറഞ്ഞു;
"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നാളുകൾ ഞാൻ ചിലവഴിച്ചിരുന്നതു സുന്ദരിയായ ഒരു
സ്ത്രീയുടെ കൈകളിൽ ആയിരുന്നു...
പക്ഷേ അതെന്റെ ഭാര്യ അല്ലായിരുന്നു...!!!"
സ്വാമിയുടെ അടുത്ത വരി പറയാനായി സുലൈമാന്‍
ഒരു നിമിഷം നിശബ്ദനായി.
പിന്നെ ബോധം തെളിയുമ്പോള് സുലൈമാന്‍
തിളച്ച വെള്ളം വീണു
മേലാകെ പൊള്ളലേറ്റ്
ആശുപത്രി കിടക്കയിലായിരുന്നു..!!!
ഗുണപാഠം: പെണ്ണു കെട്ടാത്ത സ്വാമിമാർക്ക്
എന്തും പറയാം... അതു വീട്ടില് വന്നു
വിളമ്പാന് നിന്നാല് ഭാര്യ പഞ്ഞിക്കിടും... !!!
Comments
Post a Comment