സസി : ഹലോ കസ്റ്റമര്‍ കെയര്‍ ആണോ ?
ഗേള്‍ : അതെ സാര്‍ ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്
സസി : കുട്ടി കല്യാണം കഴിച്ചതാണോ ?
ഗേള്‍ : അല്ല , സര്‍ നമ്പര്‍ തെറ്റായാണ് ഡയല്‍ ചെയ്തതെന്ന് തോനുന്നു
സസി : അല്ല ഇത് കസ്റ്റമര്‍ കെയര്‍ തന്നെ അല്ലെ
ഗേള്‍ : അതെ , ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്
സസി : എന്നെ കല്യാണം കഴിക്കുമോ ?
ഗേള്‍ : സര്‍ എനിക്ക് കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല
സസി : എന്നാലും ഒന്ന് കഴിച്ചു നോക്ക്
ഗേള്‍ : വേണ്ട അത് ശരിയാവില്ല
സസി : നമുക്ക് ഹണി മൂണ് സിങ്ങപൂര് പോവാം
ഗേള്‍ : എനിക്ക് താല്പര്യമില്ല , ആട്ടെ ഇത് കൊണ്ട് താങ്കള്ക്കെന്താ പ്രയോജനം
സസി : കല്യാണ ചെലവ് ഒരു 3 ലക്ഷം പിന്നെ അല്ലറ ചില്ലറ സ്വര്ണം ഒക്കെ നോക്കുമ്പോ ഒരു 10 ലക്ഷം ലാഭമല്ലേ
ഗേള്‍ : എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞില്ലേ എന്നീട്ടും വീണ്ടും വീണ്ടും എന്തിനാ താങ്കൾ ശല്യം ചെയ്യ്യുന്നത്, നാണമില്ലാതെ
സസി : ഇത് തന്നെയാ മൂധേവി എനിക്ക് നിന്നോടും ചോധിക്കാനുള്ളത് , പുതിയ ഓഫർ പുതിയ ഓഫർ caller tune എന്നൊക്കെ പറഞ്ഞു ഡെയിലി എത്ര പ്രാവശ്യമ നീ ഒക്കെ വിളിച്ചു ശല്യം ചെയ്യുന്നത് , താല്പര്യമില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ചോളും ഇനി മേലാൽ ഇത് ആവര്തിക്കരുത്.!!!
ഗേള്‍ shocked സസി rocked
അല്ലാ പിന്നെ സസിയോടാ കളി.....
Comments
Post a Comment