Skip to main content

എന്താണ്‌ രാഷ്ട്രീയം

"ഈ രാഷ്ട്രീയം എന്നുവെച്ചാല്‍ എന്താണച്ഛാ ?"

"മിടുക്കന്‍, നല്ല ചോദ്യം. അച്ഛന്‍ ലളിതമായി പറഞ്ഞുതരാം. ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം.. ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍. അച്ഛനാണ്‌ വരുമാനം കൊണ്ടുവരുന്നത്‌. അതുകൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നുവിളിക്കാം. നിന്റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌. അതുകൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്റ്‌ എന്നുവിളിക്കാം. പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌. അതുകൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാനവര്‍ഗ്ഗം എന്നും വിളിക്കാം. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ ഞങ്ങളുടെ ജോലി. അതുകൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം. നിന്റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞുവാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം. ഇനി ചിന്തിച്ചുനോക്കൂ. ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌."

അച്ഛന്റെ ഉദാഹരണത്തില്‍ ചിന്തവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍പോയി.രാത്രി കുഞ്ഞുവാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന അവന്‍, മുറിയിലേക്കുചെന്നു. കുഞ്ഞുവാവ ഉറക്കത്തില്‍ മൂത്രമൊഴിച്ച്‌ ഡയപറും ബെഡ്‌ഷീറ്റുമെല്ലാം നനച്ചുകുതിര്‍ത്തിരിക്കുന്നു. അവന്‍ അമ്മയെ വിളിക്കുവാന്‍ അച്ഛനുമമ്മയും കിടക്കുന്ന മുറിയിലേക്ക്‌ ചെന്നു. അമ്മ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌. അല്ലെങ്കില്‍ വേണ്ട, അമ്മയെ ഉണര്‍ത്തേണ്ട, വേലക്കാരിയെ വിളിക്കാമെന്നുകരുതി അവരുടെ മുറിയിലേക്കുപോയി. അവിടെ വേലക്കാരിയുടെ അടുത്ത്‌ അച്ഛന്‍ കിടക്കുന്നത്‌ കണ്ടപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ തിരിച്ചുപോയി കുഞ്ഞുവാവയുടെ നനഞ്ഞ ഡയപ്പറും ബെഡ്‌ഷീറ്റും മാറ്റികൊടുത്തു.പിറ്റേ ദിവസം അവന്‍ അച്ഛനോടു പറഞ്ഞു.

"അച്ഛാ, രാഷ്ട്രീയമെന്താണെന്ന്‌ എനിക്കിപ്പോള്‍ ശരിക്കും മനസ്സിലായി."

"മിടുക്കന്‍, പറയു. എന്താണ്‌ നിനക്കു മനസ്സിലായത്‌. എന്താണ്‌ രാഷ്ട്രീയം."

"മുതലാളിത്തം അദ്ധ്വാനവര്‍ഗ്ഗത്തെ ചൂഷണം ചെയ്‌തുകൊണ്ടിരിക്കുന്നു. ഗവണ്‍മെന്റ്‌ ഉറങ്ങുകയാണ്‌. ജനങ്ങള്‍ അവഗണിക്കപ്പെടുന്നു. ഭാവിയുടെ വാഗ്‌ദാനങ്ങള്‍ മൂത്രത്തില്‍ കുളിച്ചുകിടക്കുന്നു..!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...