Skip to main content

റെയിൻ കോട്ട്

ഉപദേശിയുടെ ഭാര്യയുടെ പ്രസവമടുത്തു.
ഇനി പഴയതുപോലെ പറ്റില്ലല്ലോ.
ചിലവുകൾ കൂടുന്നു.
ശമ്പളം കൂട്ടാതെ നിർവാഹമില്ല.
സമിതിക്കു മുമ്പാകെ അപേക്ഷ വച്ചു.
ആവശ്യം ന്യായമായതിനാൽ ഏറെ ചർച്ചകളും അഭിപ്രായവും പരിഗണിച്ച് ഉപദേശിയുടെ കുടുംബത്തിൽ പുതിയ അംഗം വരുന്നതിനനുസരിച്ച് വരുമാനത്തിലും വർദ്ധനവ് വരുത്തണമെന്ന് തീരുമാനമെടുത്തു.
വർഷങ്ങൾ കടന്നു പോയി..

കുട്ടികളുടെ എണ്ണം ആറായപ്പോൾ സമിതി വീണ്ടുംവിളിച്ചു ചേർത്ത് വരുമാന വർദ്ധനവിനെ കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചു.
പുരോഹിത ഗണത്തിൻറെ ഇത്തരം അംഗ സംഖ്യാവർദ്ധനവ് സമിതിക്ക് സാമ്പത്തിക ബാദ്ധ്യത വരുത്തി വക്കുന്നു എന്ന വിലയിരുത്തലുണ്ടായി.പലരും ഇതിനെ ശക്തമായി എതിർത്ത്
സംസാരിച്ചു,പ്രത്യേകിച്ച് ചെറുപ്പക്കാര്.ഇതിനൊരു നിയന്ത്രണം ആവശ്യമാണെന്ന് ശക്തമായ നിര്ദേശങ്ങള് ഉണ്ടായി.

അവിടെയുണ്ടായിരുന്നവരുടെ അഭിപ്രായമെല്ലാം കേട്ട ഉപദേശി വിശദീകരണവുമായി എഴുന്നേറ്റു.

കുട്ടികൾ ദൈവം തരുന്ന സമമാനമാണ്.നമമളതിനെ നിഷേധിക്കാൻ പാടില്ല.രണ്ടുകയ്യും നീട്ടി അതിനെ നമമൾ സ്വീകരിക്കണം.
സദസ്സിലുടനീളം പ്രതിഷേധത്തിൻറെ പിറുപിറുക്കലുകൾ ഉയരുന്നതിനിടയിൽ ഒരു പ്രായമായ സ്ത്രീ എഴുനേറ്റു.ചിലമ്പിച്ച ശബ്ദത്തിൽ പറഞ്ഞു

മഴയും നമുക്ക് ദൈവം തരുന്ന സമ്മാനമാണ്.പക്ഷേ അത് കൂടുതലാകുമ്പോഴാണ് നമ്മൾ റെയിൻ കോട്ട് ധരിക്കുന്നത്
.
സഭയിലുളളവർ ആമേൻ ചൊല്ലി. യോഗം പിരിച്ചുവിട്ടൂ.

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...