തിരുമേനി ആറന്മുള പൊന്നമ്മയെ കാണുവാൻ പോയ കഥ:
ഞാനിയിടെ
ആറന്മുള പൊന്നമ്മയെ കാണുവാൻ പോയി. ഞാൻ പൊന്നമ്മയോട് പറഞ്ഞു – ഞാൻ നേര്
മാത്രമെ പറയൂ. കള്ളം പറയില്ല. നിങ്ങൾ എന്തെങ്കിലും ഒരു കള്ള
കഥയുണ്ടാക്കിയവതരിപ്പിക്കും. അതു കാണുവാൻ ജനം ഇടിച്ചു കയറും. നേരു പറയുന്ന
എന്നെക്കാളും കൂടുതൽ ആളുകൾ കൂടുന്നത് നിങ്ങളുടെ കള്ള കഥ കാണുവാനാണ്.
അപ്പോള്‍ പൊന്നമ്മ പറഞ്ഞു- അതിന് ഒരു കാരണമുണ്ട് തിരുമേനി, തിരുമേനി സത്യം
പറഞ്ഞാല്‍ കള്ളമാണെന്നേ ജനത്തിന് തോന്നുകയുള്ളു. പക്ഷേ ഞങ്ങൾ കള്ളം
പറഞ്ഞാലും സത്യമാണെന്ന് ജനം കരുതും.
Comments
Post a Comment