പത്തനംതിട്ടയിൽ ഒരു പള്ളിയില്‍ ക്രിസോസ്റ്റം തിരുമേനിയും സാം മാത്യു തിരുമേനിയും പ്രസംഗിക്കുകയാണ്.
സാം
മാത്യു തിരുമേനി: ‘ഇന്നു ഞാൻ മൂന്നാമത്തെ പ്രസംഗമാണ് ചെയ്യുന്നത്. അസാധാരണ
വ്യക്തികൾക്ക് ഒരു ദിവസം രണ്ടു പ്രസംഗം ചെയ്യാം. രണ്ടിൽ കൂടുതൽ
പ്രസംഗിക്കുന്നവൻ ഭോഷനാണ്. ആ സ്ഥിതിയിലാണ് ഞാനിപ്പോൾ.’
ക്രിസോസ്റ്റം
തിരുമേനി: ‘ഇന്നു ഞാൻ നാലാമത്തെ പ്രസംഗമാണ് ചെയ്യുന്നത്. സാം മാത്യു
തിരുമേനിയുടെ ഡിക്‌ഷണറിയിൽ എനിക്കു എന്ത് വിശേഷണമാണ് ഉണ്ടാവുകയെന്ന്
എനിക്കറിയില്ല. പക്ഷേ ഞാൻ നേരത്തെ മൂന്നിടത്തും പ്രസംഗിച്ചതും ഒരേ
പ്രസംഗമാണ്. അതുതന്നെയാണ് ഇവിടെയും പ്രസംഗിക്കുവാൻ പോകുന്നത്. അപ്പോൾ ഞാൻ
അസാധാരണ വ്യക്തിയുമല്ല, ഭോഷനുമല്ലെന്നു നിങ്ങൾക്കു മനസ്സിലായില്ലേ’.
Comments
Post a Comment