ദീർഘകാലം
കുഷ്ഠരോഗികളുടെയിടയിൽ പ്രവർത്തിച്ച ഒരു പുരോഹിതനെ ബിഷപ്പായി വാഴിച്ചു.
കുഷ്ഠരോഗികളുടെയിടയിൽ ദീർഘകാലം കഴിയേണ്ടി വന്നതിനാൽ തനിക്കും കുഷ്ഠരോഗം
ഉണ്ടാകുമെന്നു ബിഷപ്പ് ഭയപ്പെട്ടിരുന്നു. കുഷ്ഠരോഗികളുടെ കൈവിരലുകൾക്ക്
സ്പർശന ശക്തി ഇല്ലാതാകുമെന്ന് അറിയാവുന്ന അദ്ദേഹം എവിടെയെങ്കിലും
സ്പർശിച്ചു നോക്കുക പതിവായിരുന്നു. ഒരു ദിവസം ഒരു ഡിന്നർ പാർട്ടിയിൽ
പങ്കെടുക്കുന്ന അവസരത്തിൽ തൊട്ടടുത്തിരുന്ന സ്ത്രീയോട് ബിഷപ്പ് പറഞ്ഞു.
എനിക്ക് കുഷ്ഠരോഗം പിടിപെട്ടുവെന്നാണ് തോന്നുന്നത്. ഞാൻ എന്റെ കാലിൽ ചൊറിഞ്ഞിട്ട് അറിഞ്ഞു പോലുമില്ല.
സ്ത്രീ പറഞ്ഞു: തിരുമേനി ഭയപ്പെടേണ്ട, തിരുമേനി ചൊറിഞ്ഞത് എന്റെ കാലിലായിരുന്നു.
Comments
Post a Comment