എന്റെ ഭാര്യയുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കുവാൻ ഇന്നേവരെ എനിക്ക് സാധിച്ചിട്ടില്ല - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ
ഒരിക്കൽ
മലേഷ്യയിലെ ഒരു തുണിക്കടയിൽ തുണി വാങ്ങുവാൻ ക്രിസോസ്റ്റം തിരുമേനി കയറി.
നല്ല വിൽപന നടക്കുമെന്ന് കരുതി ചൈനക്കാരി പെൺകുട്ടികൾ അടുത്തുകൂടി ഓരോ
തുണിയുടെയും സവിശേഷതകൾ വിശദീകരിച്ചു. ഒരു തുണിയെടുത്തു കാണിച്ചിട്ട്
പറഞ്ഞു: ഈ തുണി എടുത്തുകൊള്ളൂ, ഇത് നിങ്ങളുടെ ഭാര്യയ്ക്ക് പറ്റിയതാണ്.
തീർച്ചയായും ഇതവർക്ക് ഇഷ്ടപ്പെടും. തിരുമേനി ചിരിച്ചു കൊണ്ട് പറഞ്ഞു: എന്റെ
പിള്ളാരെ, എന്റെ ഭാര്യയുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കുവാൻ ഇന്നേവരെ
എനിക്ക് സാധിച്ചിട്ടില്ല.
Comments
Post a Comment