ക്രിസോസ്റ്റം
തിരുമേനി ബാംഗ്ളൂരിൽ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുവാൻ ചെന്നത് തലയിൽ
മസനപ്സാ വയ്ക്കാതെയാണ്. ഇതിൽ പ്രതിഷേധം തോന്നിയ ഒരു മാർത്തോമാക്കാരൻ
തിരുമേനിയെ പ്രതിഷേധം പ്രസംഗത്തിലൂടെ ഇപ്രകാരം അറിയിക്കുവാൻ ശ്രമിച്ചു:
‘ഞാൻ ഞങ്ങളുടെ ക്രിസോസ്റ്റം തിരുമേനിയെ അന്വേഷിച്ചു നടക്കുകയാണ്. ആരോ
പറഞ്ഞു, മസ്നപ്സാ ധരിക്കാതെ തലമുടി നീട്ടി വളർത്തിയ ആളാണെന്ന്. എനിക്ക്
വിശ്വാസം വരുന്നില്ല.’
തിരുമേനി ഇപ്രകാരം പ്രതികരിച്ചു:
‘കർത്താവിന്റെ കൂടെ സർവ സമയവും ഉണ്ടായിരുന്ന പത്രോസിന് പോലും കടലിൽ വച്ച്
യേശുവിനെ കണ്ടപ്പോൾ ഭൂതമാണെന്നാണ് തോന്നിയത്. എന്റെ സഭാംഗത്തിന് എന്നെ
കണ്ടിട്ട് മനസ്സിലായില്ലായെങ്കിലും ഭൂതമാണെന്ന് തോന്നാഞ്ഞത് ഭാഗ്യം.’
Comments
Post a Comment