ഒരിക്കൽ
ഒരു മനുഷ്യൻ ഒരു പുസ്തകമെഴുതിയിട്ട് എന്റെയടുക്കൽ കൊണ്ടു വന്നിട്ട്
പറഞ്ഞു – പുസ്തകത്തെക്കുറിച്ച് നല്ലയൊരഭിപ്രായമെഴുതി തരണമെന്ന്.
ഞാൻ
പറഞ്ഞു: എനിക്ക് ഡോക്ടറേറ്റ് ഇല്ല. അന്നെനിക്ക് ഡോക്ടറേറ്റ്
ഇല്ലായിരുന്നു. ആയതിനാൽ മാത്യുസ് തിരുമേനിയോട് ഒരഭിപ്രായം എഴുതി
വാങ്ങിക്കുവാൻ പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു – തിരുമേനിയെ കണ്ട്
സംസാരിച്ചതാ. പുസ്തകത്തിന്റെ വിലയെല്ലാം തന്നു കഴിഞ്ഞപ്പോൾ ഒരഭിപ്രായം
എഴുതി തരണമെന്ന് പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു – ഇനിയും ഞാനിത്
വായിക്കണമെന്നാണോ നീ പറയുന്നത്. അതിന് സമയമില്ലാത്തത് കൊണ്ടല്ലെ പുസ്തകം
കണ്ടപ്പോൾ തന്നെ വില തന്ന് നിന്നെ പറഞ്ഞു വിടുവാൻ ശ്രമിച്ചത്.
Comments
Post a Comment