ഒരു
പള്ളിയിൽ രൂക്ഷമായ പ്രശ്നം. മദ്ബഹായോട് ചേർന്ന് ടോയ്‌ലറ്റ് പണിയണം.
ഇടവകക്കാർ രണ്ട് പക്ഷത്ത്. ക്രിസോസ്റ്റം തിരുമേനി രണ്ടു കൂട്ടരേയും
വിളിച്ചു: ഇങ്ങനെ ഒരു ടോയ്‌ലറ്റ് പണിയുന്നതിൽ എന്താണെതിർപ്പ്?
ഒരു വിഭാഗത്തിന്റെ നേതാവ് പറഞ്ഞു: ‘അമേദ്യം നിക്ഷേപിക്കുന്ന ടോയ്‌ലറ്റ് വിശുദ്ധ മദ്ബഹായോട് ചേർന്നു പണിയുന്നത് ശരിയല്ല.’
കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനിക്ക് മനസ്സിലായി കാര്യത്തിന്റെ കിടപ്പ്. എതിർവിഭാഗം പറയുന്നതിനെ എതിർക്കുകയെന്നതാണ് ഉദ്ദേശ്യം.
തിരുമേനി
പറഞ്ഞു: ‘എനിക്കും ആ അഭിപ്രായത്തോട് യോജിപ്പാണ്. അമേദ്യം വയറ്റിൽ വച്ചു
കൊണ്ട് വിശുദ്ധ മദ്ബഹായിൽ നിൽക്കുന്നത് അതിനേക്കാൾ തെറ്റല്ലേ.
അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായിൽ നിൽക്കുന്നതല്ലേ
ഉചിതം.’ പ്രശ്നം അങ്ങനെ തീർന്നു.
Comments
Post a Comment