ബിഡിഎസ്സ്
പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ
ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു
വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട്
യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ
കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ
സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ,
നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ
മിടുക്കനാ.’
ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു.
ക്രിസോസ്റ്റം
തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങളേ
അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം
വായിച്ചു നോക്കുക.’
ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക.
Comments
Post a Comment