ഒരു ഉപദേശി ഉണർവ് പ്രസംഗം നടത്തുകയായിരുന്നു. സ്വർഗത്തെപ്പറ്റിയും
സ്വർഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസ്താവിച്ച ശേഷം അദ്ദേഹം ചോദിച്ചു:
സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക. ഒരാളൊഴികെ എല്ലാവരും കൈ
പൊക്കി.
ഉപദേശി കൈപൊക്കാത്ത ആളെ വിളിച്ചു എന്താണ് കൈപൊക്കാഞ്ഞതെന്ന് ചോദിച്ചു.
അയാൾ പറഞ്ഞു: ഇത്രയും പേർ അങ്ങോട്ട് പോയാൽ ഇവിടെ ഒരുമാതിരി സുഖമായി കഴിയാമല്ലൊ
Comments
Post a Comment